ടി.വി ഗോപാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി
ന്യൂഡല്‍ഹി: സംഗീതജ്ഞന് ടി.വി. ഗോപാലകൃഷ്ണന്, കഥകളി കലാകാരന് സദനം കൃഷ്ണന്‍കുട്ടി എന്നിവരടക്കം പത്ത് മുതിര്‍ന്ന കലാകാരന്മാര്ക്ക് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ്. മൂന്നുലക്ഷം രൂപയും താമ്രപത്രവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. സരോജ വൈദ്യനാഥന്, ദര്‍ശന ഝാവേരി, ഛന്നുലാല്‍ മിശ്ര, എ.കെ.സി. നടരാജന്, സ്വപന് ചൗധരി, മാലിനി രജുര്കര്, തീജന്‍ ഭായി, ഭരത് ഗുപ്ത എന്നിവരാണ് മറ്റു ജേതാക്കള്‍.
ന്യൂഡല്‍ഹി: 2019, 2020, 2021 വര്‍ഷങ്ങളിലെ സംഗീതനാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പെരുവനം കുട്ടന് മാരാര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന് പിള്ള, പാലാ സി.കെ. രാമചന്ദ്രന്, തിരുവനന്തപുരം വി. സുരേന്ദ്രന്, കോട്ടക്കല്‍ നന്ദകുമാരന് നായര്‍, കലാമണ്ഡലം ഗിരിജ, നിര്‍മലാ പണിക്കര്‍, നീനാ പ്രസാദ് തുടങ്ങിയവര്‍ അര്‍ഹരായി. ലക്ഷദ്വീപിലെ നാടന്‍ സംഗീതകലാകാരനായ സയീദ് മുഹമ്മദും പുരസ്കാരം നേടി.
ഒരുലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവുമടങ്ങുന്നതാണ് പുരസ്കാരം. വിനായക് തോര്‍വി (ഹിന്ദുസ്ഥാനി വോക്കല്‍), ബിക്രം ഘോഷ്, അനൂപ് ജലോട്ട (സമകാലിക സംഗീതം), മഞ്ജു ഭാര്‍ഗവി (കുച്ചിപ്പുഡി), മീനാക്ഷി ചിത്തരഞ്ജന് (ഭരതനാട്യം), സുധാ രഘുനാഥന്, രാധാ നമ്പൂതിരി (കര്‍ണാടിക് വോക്കല്‍), ജയലക്ഷ്മി ഈശ്വര്‍ (ഭരതനാട്യം), ഒ.എസ്. അരുണ്‍ (സംഗീതം), ചാരുമതി രാമചന്ദ്രന് (കര്‍ണാടിക് വോക്കല്‍), മാലാ ചന്ദ്രശേഖര്‍ (കര്‍ണാടിക് ഇന്‍സ്ട്രുമെന്റല്‍-ഫ്ളൂട്ട്) തുടങ്ങിയവര്‍ക്കും പുരസ്കാരങ്ങളുണ്ട്. മൊത്തം 128 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. റീത്ത രാജന് സ്കോളര്‍ഷിപ്പ് നേടി.
Content Highlights: T.V Gopalakrishnan, Sadanam Krishnankutty, Kendra Sangeetha Nataka Academy Fellowship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..