ടി. പത്മനാഭന് പിറന്നാൾ മധുരം നൽകുന്ന കോടിയേരി
മനസ്സിലൊന്നും ഒളിപ്പിച്ചുവെക്കാതെ, ദേഷ്യവും സന്തോഷവും സങ്കടവും ഒരുപോലെ പങ്കുവെച്ചുകൊണ്ട്, കഥയുടെ കുലപതി ടി. പത്മനാഭന്‍ തൊണ്ണൂറ്റി രണ്ടാം വയസ്സിലേക്ക് കടന്നിരിക്കുന്നു. എന്തുകാര്യവും തുറന്നുപറയുന്ന ശീലമാണെന്ന് പറഞ്ഞുതുടങ്ങിയ പത്മനാഭന്‍ ചില്ലറ രാഷ്ട്രീയകാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടാണ് പിറന്നാള്‍ തലേന്ന് ആശംസകളര്‍പ്പിക്കാനെത്തിയ കോടിയേരി ബാലകൃഷ്ണനെയും സുഹൃത്തുക്കളെയും സ്വീകരിച്ചത്. എത്തിയ ഉടനെ അദ്ദേഹം പത്മനാഭനെ ഷാളണിയിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു. എം.എല്‍.എ.മാരായ കെ.വി.സുമേഷ്, ടി.ഐ.മധുസൂദനന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
'താന്‍ ആദ്യവും ഇപ്പോഴും എപ്പോഴും കോണ്‍ഗ്രസുകാരനായിരിക്കും. ഖദര്‍ മാത്രമേ ധരിക്കൂ. അതേസമയം വോട്ടുചെയ്യുമ്പോള്‍ വ്യക്തികളെ നോക്കാറുണ്ട്'- ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജന്മദിനാഘോഷത്തിന് അദ്ദേഹത്തിന്റെ വീട്ടില്‍ ചടങ്ങുകള്‍ ഒന്നുമില്ലെങ്കിലും കഴിഞ്ഞവര്‍ഷത്തേതുപോലെ പയ്യന്നൂര്‍ പോത്താങ്കണ്ടം ആനന്ദ ഭവനം ആധ്യാത്മിക സാംസ്‌കാരിക കേന്ദ്രത്തില്‍ വിവിധ പരിപാടികളോടെ ആഘോഷം തുടങ്ങി. രാവിലെ ജന്മദിനസമ്മേളനത്തിനുശേഷം കലാപരിപാടികള്‍ നടക്കും. കഥകളി, പഞ്ചവാദ്യം, എന്നിവ ഉണ്ടാകും.
ജന്മദിന സമ്മേളനത്തില്‍ എന്‍.പ്രഭാവര്‍മ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍, ജോണ്‍പോള്‍, കലാമണ്ഡലം ഗോപി, എം.വി.ജയരാജന്‍, ഡോ. കെ.പി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പിറന്നാള്‍ സദ്യയും ഉണ്ടാവും.
Content Highlights: T Padmanabhan 92 birthday


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..