
കഥാകൃത്ത് ടി. പത്മനാഭന്റെ 91-ാം പിറന്നാൾ പോത്താങ്കണ്ടം ആനന്ദഭവനം ആധ്യാത്മിക സാംസ്കാരികകേന്ദ്രത്തിൽ ആഘോഷിച്ചപ്പോൾ
പെരിങ്ങോം: കഥയുടെ കുലപതി ടി.പത്മനാഭന്റെ 91-ാം പിറന്നാള്‍ പോത്താങ്കണ്ടം ആനന്ദഭവനം ആധ്യാത്മിക സാംസ്കാരികകേന്ദ്രത്തില്‍ വിവിധ പരിപാടികളോടെ നടന്നു. സാംസ്കാരികകേന്ദ്രത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതി അധ്യക്ഷത വഹിച്ചു.
പത്മനാഭന്റെ കഥയെഴുത്തിന്റെ 72-ാം വാര്‍ഷികം കൂടിയാണ്. ആനന്ദഭവനത്തില്‍ 91 ചിരാതുകള്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ തെളിച്ചു. പിന്നീട് ജന്മദിന കേക്ക് മുറിച്ചു.
നടരാജവിഗ്രഹം സ്വാമി കൃഷ്ണാനന്ദ ഭാരതി ടി.പത്മനാഭന് നല്കി. പത്മനാഭന്റെ കഥകള്‍ എന്നും നന്മയെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ഡോ. ഇ.ശ്രീധരന് പറഞ്ഞു. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന കഥയില്‍ മനുഷ്യനിലെ ദൈവികതയെക്കുറിച്ചാണ് വിവരിക്കുന്നത്. ബഷീറിന്റെ ഒരു മനുഷ്യന് എന്ന കഥയില്‍ എടുത്തുപറയുന്ന മനുഷ്യന്റെ ദൈവികമുഖം പത്മനാഭന്റെ കഥകളില്‍ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. ശശി വട്ടക്കൊവ്വല്‍, ഡോ. എ.എം.ശ്രീധരന്, സിനിമാ സംവിധായകന് അലി അക്ബര്‍, സംഗീതജ്ഞന് ഡോ. സജിത്ത്, രഞ്ജിത്ത് സര്‍ക്കാര്‍, ഇല്ലിക്കെട്ട് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലയിലുള്ള 11 പേരെ ആദരിച്ചു.
ആലപ്പുഴ ഫാക്ടില്‍ ജോലിചെയ്യുമ്പോള്‍ പാല് തന്നിരുന്ന പീറ്റര്‍ എന്നയാള്‍ ജന്മദിനം ഓര്‍മിച്ച് ആശംസ അറിയിക്കാന്‍ വിളിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ് -30 വര്‍ഷംമുമ്പ് തനിക്ക് പാല് തന്നിരുന്ന പാല്ക്കാരന് ജന്മദിന ആശംസ അറിയിച്ചതിലെ സന്തോഷം പത്മനാഭന് പങ്കുവെച്ചു.
ആഘോഷഭാഗമായി ഹിന്ദുസ്ഥാനിസംഗീതവും നളചരിതം ഒന്നാംദിവസം കഥകളിയുമുണ്ടായി.
Content Highlights: T Padmanabhan 91st Birthday celebration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..