ദി കുറുക്കന്‍, കാലിക്കറ്റില്‍ ഒരു രാജീവന്‍കവിത കൂക്കിവിളിച്ച കാലം


എ.കെ. ശ്രീജിത്ത്

ദി കുറുക്കന്‍ പുറത്തുവന്നതോടെ രാജീവനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ ശ്രമമുണ്ടായി.

ടി.പി രാജീവൻ

'തേഞ്ഞിപ്പലം അംശം ദേശം
സര്‍വകലാശാലാ വളപ്പില്‍
101 കുറുക്കന്‍മാരില്‍
ചട്ടുകാലന്‍ ഓരിക്കുറുക്കനെ കാണാനില്ല
അവസാനമായി കാണുമ്പോള്‍
ഒരു യു.ജി.സി. പ്രൊഫസറുടേതായിരുന്നു വേഷം''

തൊണ്ണൂറുകളുടെ അവസാനം ടി.പി. രാജീവന്‍ എഴുതിയ ദി കുറുക്കന്‍ എന്ന കവിത തേഞ്ഞിപ്പലം അംശം ദേശത്ത് കാലിക്കറ്റ് സര്‍വകലാശാല വളപ്പിലുണ്ടാക്കിയ പുകില് ചെറുതായിരുന്നില്ല. ചരിത്രകാരനായ കെ.കെ.എന്‍. കുറുപ്പ് വൈസ് ചാന്‍സലറായിരുന്ന കാലമായിരുന്നു അത്. തൊട്ടതിലെല്ലാം വിവാദങ്ങള്‍ പൂക്കുന്ന കാലം. തങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് വഴങ്ങാത്ത പി.ആര്‍.ഒ. ടി.പി. രാജീവനെ നോട്ടമിട്ടവര്‍ക്ക് കവിതയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടികളേറെയും. കവിയില്‍നിന്ന് ആക്ഷേപഹാസ്യം സര്‍വകലാശാലാ വളപ്പില്‍ കൂക്കിവിളിച്ച് പാഞ്ഞുനടന്നു. 'ഉത്തരാധുനികതയുടെ സര്‍വകലാശാലാ പരിസര'മെന്ന ലേഖനവും കാമ്പസില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു.ദി കുറുക്കന്‍ പുറത്തുവന്നതോടെ രാജീവനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ ശ്രമമുണ്ടായിരുന്നതായി അന്നത്തെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കാരണംകാണിക്കല്‍ നോട്ടീസിനു പിന്നാലെ പി.ആര്‍.ഒ.യുടെ ഓഫീസ് ഭരണവിഭാഗത്തില്‍നിന്നു മാറ്റി. ഇരിക്കാന്‍ സ്ഥലമില്ലാതെ അലഞ്ഞുനടന്നെങ്കിലും രാജീവന്‍ പ്രതികരണങ്ങള്‍ തന്റെ സ്വതഃസിദ്ധമായ ചിരിയിലും കവിതയിലുമൊതുക്കി. പല ഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുണ്ടായതോടെ പി.ആര്‍.ഒ. ഓഫീസ് പിന്നീട് ടാഗോര്‍ നികേതനടുത്തേക്കു മാറ്റി. കെ.കെ.എന്‍. കുറുപ്പ് വൈസ് ചാന്‍സലറായിരുന്ന കാലത്ത് വിവാദങ്ങളുടെ ആസ്ഥാനമായിരുന്നു കാലിക്കറ്റ്. എന്നും വാര്‍ത്തകളും ആരോപണങ്ങളും ഉയര്‍ന്നുവന്നുകൊണ്ടിരുന്ന കാലം. പി.ആര്‍. വിഭാഗത്തില്‍നിന്ന് എന്നും വിശദീകരണക്കുറിപ്പുകള്‍ പുറത്തുവരും. ഓഫീസ് സമയത്തിനുശേഷം വിശദീകരണക്കുറിപ്പുകളിലെ വാക്കുകളുടെ ആത്മാര്‍ഥതയെക്കുറിച്ച് തിരക്കുന്നവര്‍ക്കുള്ള മറുപടിയും പലപ്പോഴും രാജീവന്‍ തന്റെ ബ്രാന്‍ഡഡ് ചിരിയിലൊതുക്കുമായിരുന്നു.

സര്‍വകലാശാല പി.ആര്‍.ഒ. ആയുള്ള രാജീവന്റെ വരവും കാലിക്കറ്റിനെ ഇളക്കിമറിച്ച സംഭവമായിരുന്നു. 1988-ല്‍ സര്‍വകലാശാല അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിച്ച രാജീവന്‍ 1991-ല്‍ പി.ആര്‍.ഒ. റാങ്ക് പട്ടികയില്‍ ഒന്നാമനായെങ്കിലും അന്നത്തെ ഇടത് സിന്‍ഡിക്കേറ്റിന് നിയമനം നല്‍കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഹൈക്കോടതിയില്‍നിന്ന് രാജീവന് അനുകൂലമായി വിധിയുണ്ടായെങ്കിലും നടപടിയുണ്ടായില്ല. അന്ന് രാജീവന്‍ കൂടി അംഗമായിരുന്ന ഫോക്കസ് എന്ന സ്വതന്ത്ര സംഘടന ഇതോടെ സമരത്തിലേക്കു കടന്നു. രജിസ്ട്രാറായിരുന്ന ടി.കെ. ഉമ്മറിനെ സംഘടനയുടെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

പിന്നീടാണ് അധികൃതര്‍ വഴങ്ങിയത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പക്ഷേ, എന്നും നല്ല സുഹൃത്തായിരുന്നു രാജീവന്‍. ഒട്ടേറെ മാഗസിനുകളുടെ പിറവിക്ക് കൂട്ടിരുന്ന ടി.പി. രാജീവനെന്ന കവിയെ പല തലമുറയിലെ സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ ഓര്‍ക്കാറുണ്ട്, പ്രണയശതകത്തിന്റെ കവിയെ മലയാളം മനസ്സിലേറ്റിയപോലെ തന്നെ.

Content Highlights: T.P Rajeevan, A.K Sreejith, The Kurukkan, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented