'വസ്ത്രധാരണം മോശമായതിനാലാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം ആശാന്‍ പണ്ടേ എഴുതി'


പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ' എന്ന് ആശാന്‍ എഴുതിയത് 1916 ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു.

സുനിൽ പി. ഇളയിടം

കൊച്ചി: പെണ്‍കുട്ടി മോശമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം കുമാരനാശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന് സുനില്‍ പി. ഇളയിടം.

'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ' എന്ന് ആശാന്‍ എഴുതിയത് 1916 ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടത് പെണ്‍കുട്ടിയുടെ കുറ്റമാണ് എന്ന നിലയിലാണ് ഇന്ന് വ്യാഖ്യാനം.

ഈ ചിത്രപ്രദര്‍ശനത്തിലും നീതിയെ വിഷയമാക്കി ഒരു ചിത്രം കണ്ടു. 'അറിവ് നീതി ബോധമായില്ലെങ്കില്‍ എന്തുകാര്യം?' എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ തുടരുന്ന നേമം പുഷ്പരാജിന്റെ ഡിസ്റ്റോപിയ കലാ പ്രദര്‍ശനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Also Read

'പൊതുഇടത്തിൽ വച്ചാണ് ഞാൻ അപമാനിതയായത്, ...

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; ...

കലയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് കൂടിയേ തീരൂ എന്ന് പറയാനാവില്ല. ചങ്ങമ്പുഴക്കവിതയില്‍ ആ കാലത്ത് നടന്ന സ്വാതന്ത്ര്യസമരം കാണാനാവില്ല. പക്ഷേ, കവി നാട്ടുഭാഷയുടെ വിപ്ലവം സൃഷ്ടിച്ചു. ഗാന്ധിക്ക് കല ഇഷ്ടമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തെ പോലെ ഇന്ത്യന്‍ കലാരൂപങ്ങളെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. വലിയ കല എന്നാല്‍ പുതിയ ഭാഷ സൃഷ്ടിക്കലാണ്.

ആശാനും ബഷീറും സ്വന്തം ഭാഷ ചമച്ചു. ഐതിഹാസികമായ അകലങ്ങളില്‍നിന്ന് ദൈവങ്ങളെ കൈയകലത്ത് എത്തിച്ചത് രാജാ രവിവര്‍മയാണ്. മനുഷ്യമുഖമുള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ അങ്ങനെ മധ്യവര്‍ഗ വീടുകളില്‍ എത്തിസുനില്‍ പി. ഇളയിടം പറഞ്ഞു. ചടങ്ങില്‍ സാഹിത്യ അക്കാദമി സെക്രട്ടറി അശോകന്‍ ചെരുവില്‍ പങ്കെടുത്തു. നേമം പുഷ്പരാജ് നന്ദി പറഞ്ഞു.

Content Highlights: sunil p ilayidom on civic chandran sexual assault case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented