ചരിത്രപരമായ മൂല്യങ്ങളല്ല; കേരളത്തെ സൃഷ്ടിച്ചത് പങ്കുവെക്കല്‍ -സുനില്‍ പി. ഇളയിടം


സുനിൽ പി.ഇളയിടം| ഫോട്ടോ: കെ.കെ സന്തോഷ്

രിത്രപരമായ എന്തെങ്കിലും മൂല്യങ്ങളല്ല പങ്കുവെയ്ക്കാനുള്ള മനോഭാവമാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചതെന്നും അത് കൈമോശം വരുന്നതിന്റെ പ്രത്യാഘാതം പ്രവചിക്കാനാകില്ലെന്നും പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം അഭിപ്രായപ്പെട്ടു. കേരളം ഒരിക്കലും സുസ്ഥിരമായിരുന്നില്ല, അത് ചലനാത്മകമായിരുന്നു.

കേരളത്തനിമ എന്ന പേരില്‍ ഉദ്‌ഘോഷിക്കപ്പെടുന്ന പലതും തനി കേരളീയമാകണമെന്നില്ല. അവയുടെ വേരുകള്‍ ഇതരദേശങ്ങളിലാണെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും. ആധുനികമായ ഒരു അതിര്‍ത്തി ബോധത്തിന്റെ പേരല്ല കേരളം.



അതിന്റെ ഉള്ളടക്കം മതസൗഹാര്‍ദത്തിന്റെയും മാനവികതയുടെയും ആധുനിക മൂല്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്ന സംവിധാനമാണ്. എല്ലാവര്‍ക്കും പങ്കുചേരാന്‍ കഴിയുന്ന പ്രബല ഘടകം എന്ന നിലയിലാണ്, കേരളത്തിന്റെ ആധാരം എന്ന നിലയിലാണ് ഭാഷയെ കാണേണ്ടത്. നമുക്കിടയിലുണ്ടായ അതിര്‍ത്തിയുടെ പേരാണ് നമ്മുടെ സ്വതം എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. വാസ്തവത്തില്‍ മനുഷ്യവംശത്തോളം ചരിത്രമുള്ളതാണ് നമ്മുടെ സ്വതം.

പത്തോ പതിനഞ്ചോ ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്ന് പുറപ്പെട്ട മനുഷ്യവംശത്തിന്റെ പിന്തുടര്‍ച്ചയാണ് നമ്മള്‍. നമ്മുടെ ഡി.എന്‍.എ.യുടെ 98 ശതമാനവും അന്നത്തെ മനുഷ്യരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. സുനില്‍ അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ദാമോദരന്‍ അധ്യക്ഷതവഹിച്ചു. ഡോ. ഉണ്ണി ആമപ്പാറയ്ക്കല്‍, കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് യു. അബ്ദുള്‍കരീം, പൂര്‍വാധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. പി.കെ. അബൂബക്കര്‍, പ്രൊഫ. മൊയ്തീന്‍ തോട്ടശ്ശേരി, യൂണിയന്‍ ചെയര്‍മാന്‍ പി.എം. റിസ്വാന്‍, ഡോ. എസ്. ഗോപു എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: sunil p ilayidam speech


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented