അഴീക്കോട് സ്മാരകത്തിന്റെ നവീകരണത്തിന് തുടക്കംകുറിച്ച് ചീഫ് വിപ്പ് കെ. രാജൻ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
എരവിമംഗലം: ഡോ. സുകുമാര്‍ അഴീക്കോട് സ്മാരകമന്ദിരത്തിന്റെ നവീകരണത്തിന് തുടക്കം. മന്ത്രി എ.കെ. ബാലനാണ് ഓണ്‍ലൈന്‍ വഴി നിര്‍മാണോദ്ഘാടനം നടത്തിയത്. എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ച് ആരാധകര്‍ക്കും ഗവേഷകര്‍ക്കും സന്ദര്‍ശനത്തിന് തുറന്നുകൊടുക്കും. വാക്കുകള്‍ക്ക് കഴിവും ശക്തിയുമുണ്ടെന്ന് തെളിയിച്ച ഋഷിതുല്യനായ സാമൂഹികപ്രവര്‍ത്തകനും പോരാളിയുമായിരുന്നു അഴീക്കോടെന്ന് മന്ത്രി അനുസ്മരിച്ചു.
ചീഫ് വിപ്പ് കെ. രാജന് അധ്യക്ഷനായി. സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തീകരിക്കാന്‍ എത്ര പണം വേണമെങ്കിലും ആസ്തിവികസന ഫണ്ടില്‍നിന്നും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് മുഖ്യാതിഥിയായിരുന്നു. അനുബന്ധ നിര്‍മിതികള്‍ നടത്തിയാണ് മന്ദിരം വിപുലീകരിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനന് പറഞ്ഞു. ഇതിന് ബജറ്റില്‍ കെ. രാജന് എം.എല്‍.എ. വഴി മുമ്പ് അനുവദിച്ച 50 ലക്ഷം രൂപ അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. ഒരു കോടിയില്‍ പരം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.
മുകള്‍ ഭാഗത്ത് ലൈബ്രറിയും വലിയ ഹാളും വായനമുറിയും ഒരുക്കും. താഴെ സന്ദര്‍ശനമുറിയില്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങളും പ്രസംഗങ്ങളും എപ്പോഴും കേള്‍ക്കാവുന്നവിധം ഡിജിറ്റല്‍ സംവിധാനമൊരുക്കും. കൂടാതെ അഴീക്കോടിന്റെ സൃഷ്ടികള്‍, ലഭിച്ച ഉപഹാരങ്ങള്‍, ഉപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. പിന്‍വശത്ത് പുഴയോരത്ത് ചര്‍ച്ചകള്‍ക്കും മറ്റു കൂട്ടായ്മകള്‍ക്കും വേണ്ടിയുള്ള സൗകര്യമൊരുക്കും. മുന്‍വശത്ത് പൂന്തോട്ടവും പുല്ത്തകിടിയുമൊരുക്കും.
ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സിന് വേണ്ടി പുസ്തകങ്ങളും ശബ്ദശേഖരവുമൊക്കെ എളുപ്പം ലഭിക്കാവുന്ന വിധം ക്രമീകരിക്കും.
വൈസ് പ്രസിഡന്റ് ഖദീജാ മുംതാസ്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, ടി.കെ. അമല്റാം, കെ.ജെ. ജയന്, വി.വി. മനോജ് കുമാര്‍, ടി.പി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. അഴീക്കോടിന്റെ പേരിലുള്ള റോഡിന്റെ നവീകരണവും അവസാന ഘട്ടത്തിലാണ്. എം.എല്‍.എ. ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
Content Highlights: Sukumar Azhikode memorial inauguration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..