സുകീർത്ത റാണി
ചെന്നൈ: വിവിധമേഖലകളില്‍ മികവു തെളിയിച്ച വനിതകള്‍ക്കുനല്‍കുന്ന ദേവി പുരസ്‌കാരം നിരസിക്കുന്നതായി ദളിത്, സ്ത്രീപക്ഷ നിലപാടുകളിലൂടെ ശ്രദ്ധേയയായ തമിഴ് കവയിത്രി സുകീര്‍ത്ത റാണി. അവാര്‍ഡിന്റെ പ്രായോജകരില്‍ അദാനി ഗ്രൂപ്പുമുണ്ട് എന്ന് അറിഞ്ഞതുകൊണ്ടാണ് അവാര്‍ഡ് വാങ്ങാത്തതെന്ന് അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 പേരെയാണ് ഈ വര്‍ഷത്തെ ദേവി പുരസ്‌കാരത്തിന് തിരഞ്ഞടുത്തത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പാണ് പുരസ്‌കാരം നല്‍കുന്നത്. ശാസ്ത്രജ്ഞ ഗഗന്‍ദീപ് കാങ്, കായികതാരം ജോഷ്ണ ചിന്നപ്പ, കര്‍ണാടക സംഗീതജ്ഞ വിദ്യ സുബ്രഹ്ണ്യന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് സുകീര്‍ത്ത റാണിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ബുധനാഴ്ച നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ മുന്‍ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയായിരുന്നു മുഖ്യാതിഥി. സുകീര്‍ത്ത റാണി ഒഴികെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും അതിന്റെ പ്രായോജകരില്‍ ഒരാള്‍ അദാനി ഗ്രൂപ്പാണെന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും സുകീര്‍ത്ത റാണി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അദാനി പ്രായോജകരായ അവാര്‍ഡ് വാങ്ങുന്നതിന് ആശയപരമായ ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളില്‍നിന്ന് വ്യതിചലിക്കാനാവില്ലെന്ന് അവാര്‍ഡ് നിരസിച്ച് സംഘാടകര്‍ക്ക് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി.
സുകീര്‍ത്ത റാണിയുടെ കവിതകള്‍ മലയാളവും ഇംഗ്ലീഷുമുള്‍പ്പെടെയുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Sukirtharani, Tamil poet, Devi award,Chennai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..