സുഗതകുമാരിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. വിചാർ വിഭാഗ് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഡി.സി.സി.പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
തിരുവനന്തപുരം: പരിസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നു സുഗതകുമാരിയെന്ന് ഡി.സി.സി. പ്രസിഡന്റ് പാലോട് രവി. കെ.പി.സി.സി. വിചാര്‍ വിഭാഗ് ഡി.സി.സി. അങ്കണത്തില്‍ സംഘടിപ്പിച്ച സുഗതകുമാരി ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവിതയ്ക്കപ്പുറം കാരുണ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ചേര്‍ന്നതാണ് സുഗതകുമാരിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ് സെന്‍ അധ്യക്ഷത വഹിച്ചു. എം.രാജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവര്‍ത്തനരംഗത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു സുഗതകുമാരിയെന്ന് എം.രാജീവ് കുമാര്‍ പറഞ്ഞു. സുഗതകുമാരിയുടെ കവിതകള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. പട്ടം സനിത്, രേവതി എസ്.നാഥ്, ദീപ അനില്‍, കെ.പി.ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Sugathakumari is a symbol of environmental struggles says palode ravi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..