മലയാറ്റൂര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സുഭാഷ് ചന്ദ്രന് സമ്മാനിച്ചു


വേണ്ടെന്നു വയ്ക്കാന്‍ കഴിയുന്ന ഒരു വാക്കുപോലും ഇല്ലാതെ ഒരു നോവലെഴുതുക എളുപ്പമല്ലെന്നും പ്രൊഫ. വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. 

മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന് പെരുമ്പടവം ശ്രീധരൻ നൽകുന്നു. കവി വി.മധുസൂദനൻ നായർ, കെ.വി.മോഹൻകുമാർ, മധുപാൽ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന് സമ്മാനിച്ചു. 'സമുദ്രശില' എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ സമ്മാനിച്ചു.

നോവലുകള്‍ എത്ര വായിക്കപ്പെടുന്നുവെന്ന് അറിയില്ലെന്നും വായിക്കപ്പെടേണ്ട കൃതികള്‍ ഒരുപാടുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കവി വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. അടുത്ത തലമുറ ഈ കൃതികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയില്ല. കാരണം തലമുറകളെ സ്വന്തം അക്ഷരത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. തീറ്റക്കടകള്‍ ഒരുപാടുണ്ടാവുകയും അക്ഷരക്കടകള്‍ ചുരുങ്ങുകയും ചെയ്തു. മലയാളത്തിലെ പല മഹാനിധികളില്‍ ഒരാളാണ് സുഭാഷ് ചന്ദ്രന്‍. വേണ്ടെന്നു വയ്ക്കാന്‍ കഴിയുന്ന ഒരു വാക്കുപോലും ഇല്ലാതെ ഒരു നോവലെഴുതുക എളുപ്പമല്ലെന്നും പ്രൊഫ. വി.മധുസൂദനന്‍ നായര്‍ പറഞ്ഞു.

പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഹൃദയത്തില്‍ നന്‍മയുള്ള, മഹത്തായ ആശയങ്ങളുള്ള വലിയൊരു മനുഷ്യനായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. ജൂറി ചെയര്‍മാന്‍ കെ.വി.മോഹന്‍ കുമാര്‍ പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു. മലയാറ്റൂരിന്റെ 'വേരുകള്‍' എന്ന നോവലിനെ ആധാരമാക്കിയുള്ള സാഹിത്യമത്സരത്തെക്കുറിച്ച് ജൂറി ചെയര്‍മാന്‍ വിശദീകരിച്ചു. മലയാറ്റൂര്‍ സ്മരണിക മധുപാല്‍ പ്രകാശനം ചെയ്തു. റോസ്‌മേരി, എം.എസ്.ഫൈസല്‍ ഖാന്‍, ശ്യാമ പാര്‍വതി, പി.ആര്‍.ശ്രീകുമാര്‍, നൗഷാദ് അലി എം. എന്നിവര്‍ പ്രസംഗിച്ചു.

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Subhash Chandran Malayattoor Foundation literary award

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented