സുഭാഷ് ചന്ദ്രൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി, പുസ്തകത്തിന്റെ കവർ ചിത്രം വലത്ത്
പ്രമുഖ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം 'ജന്മം' വിപണിയിലെത്തി. മോഹന്‍ എന്ന അച്ഛന്റേയും ഡൗണ്‍ സിന്‍ഡ്രോമുള്ള മകളുടേയും തിരോധാനത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥ ഒരു തിരക്കഥാരൂപത്തിലാണ് ജന്മത്തിലൂടെ സുഭാഷ് ചന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.
സമുദ്രശില എന്ന നോവലിന്റെ അവസാന മിനുക്കുപണികള്‍ക്കിടെയാണ് 'ജന്മ'ത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കിയതെന്ന് എഴുത്തുകാരന്‍ പുസ്തകത്തിന്റെ മുഖവുരയില്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ സുഹൃത്തിന്റെ ആവശ്യപ്രകാരം എഴുത്താരംഭിച്ച സിനിമാസ്‌ക്രിപ്റ്റാണ് 'ജന്മ'മെന്ന പേരില്‍ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു.

Content Highlights : Subhash Chandran latest book Janmam released, Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..