ശ്രീകുമാരൻ തമ്പി
കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ ഒരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാര്‍ഥമുള്ള പത്മപ്രഭാ പുരസ്‌കാരം വെള്ളിയാഴ്ച ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. വൈകീട്ട് നാലിന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ടി. പത്മനാഭനാണ് പുരസ്‌കാരം സമ്മാനിക്കുക.
75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ എം.ജെ. വിജയപത്മന്‍ പുരസ്‌കാരജേതാവിനെ പൊന്നാട അണിയിക്കും.
ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണവും പി.വി. ചന്ദ്രന്‍, രവി മേനോന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. ശ്രീകുമാരന്‍ തമ്പി രചിച്ച ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രകാശനം ചെയ്യും.
വൈകീട്ട് അഞ്ചിന് ജയരാജ് വാര്യര്‍, രാജലക്ഷ്മി, എടപ്പാള്‍ വിശ്വന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതസമര്‍പ്പണം നടത്തും. കെ. ജയകുമാര്‍ അധ്യക്ഷനും രഞ്ജിത്ത്, റഫീക്ക് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
Content Highlights: Sreekumaran Thampi Padmaprabha Literary Award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..