ശ്രീകാന്ത്; ആധ്യാത്മികതയും ശാസ്ത്രവും രണ്ടല്ലെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ച എഴുത്തുകാരന്‍


സുവോളജിയില്‍ ബിരുദം നേടിയ വര്‍ക്കലക്കാരന്‍ ദേശാടനത്തിനൊടുവില്‍ ആധ്യാത്മിക എഴുത്തുകാരനായി മാറുകയായിരുന്നു. ബാലചന്ദ്രന്‍ നായര്‍ എന്നായിരുന്നു യഥാര്‍ഥ പേര്.

ശ്രീകാന്ത്

കാഞ്ഞങ്ങാട്: ആധ്യാത്മികതയും ശാസ്ത്രവും രണ്ടല്ലെന്ന് തന്റെ രചനകളിലൂടെ സമര്‍ഥിക്കാന്‍ ശ്രമിച്ച എഴുത്തുകാരനാണ് കഴിഞ്ഞദിവസം അന്തരിച്ച ശ്രീകാന്ത്. ബി.എസ്‌സി. സുവോളജിയില്‍ ബിരുദം നേടിയ വര്‍ക്കലക്കാരന്‍ ദേശാടനത്തിനൊടുവില്‍ ആധ്യാത്മിക എഴുത്തുകാരനായി മാറുകയായിരുന്നു. ബാലചന്ദ്രന്‍ നായര്‍ എന്നായിരുന്നു യഥാര്‍ഥ പേര്. എഴുത്തില്‍ ശ്രീകാന്ത് എന്ന തൂലികാനാമം സ്വീകരിച്ചു.

ഡയരക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിക്കേഷന്‍സ് ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ച് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുകയും താമസിക്കുകയുംചെയ്തു. തീര്‍ഥാടനത്തിലായിരുന്നു ഏറെക്കാലം.

ഒരുദിവസം ഗുരുവായൂരില്‍നിന്ന് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ വസന്ത സ്വാമിയെ പരിചയപ്പെട്ടു. അതൊരു ജീവിത മാറ്റമായിരുന്നു. നേരേ കൊല്ലൂരിലേക്ക്. അവിടെ മൂകാംബികയമ്മയെ ഉപാസിച്ച് ആദ്യ ഗ്രന്ഥമെഴുതി.

'ശ്രീമൂകാംബികസര്‍വമംഗളദായിനി'. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലുമായി പുസ്തകം ജനങ്ങളുടെ കൈകളിലെത്തി. പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തിലെ ഒരു മുറിയില്‍ കാല്‍നൂറ്റാണ്ടുകാലം താമസിച്ചു. പുസ്തകക്കൂട്ടത്തിനിടയിലൊരു ജീവിതം. പേരും പ്രശസ്തിയും വേണ്ടെന്ന് എല്ലായ്‌പോഴും പറയും. ഏതാനും ചില സുഹൃദ്ബന്ധം മാത്രം.

1980ല്‍ ഇന്റഗ്രല്‍ ബുക്‌സ് സ്ഥാപിച്ചു. 2003 മുതല്‍ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്ത് താമസമാക്കി. ഇവിടെയും പുസ്തകങ്ങളും പൂച്ചകളും മാത്രം കൂട്ട്. ജ്ഞാനഗീത മാസിക പത്രാധിപരായും പ്രവര്‍ത്തിച്ചു. ഇതില്‍ വിചാരവീഥിയെന്ന മുഖപ്രസംഗ കോളമുണ്ട്. ഏറ്റവും പുതിയ ശാസ്ത്ര കണ്ടെത്തലുകളെ ആധ്യാത്മികതയുമായി ചേര്‍ത്തുവച്ചായിരുന്നു മിക്കപ്പോഴും മുഖപ്രസംഗമെഴുതിയിരുന്നത്.

ശബരിമലയുടെ അനശ്വര സന്ദേശം എന്ന പുസ്തകം തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങി. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തെ അധികരിച്ചുള്ള 'അകപ്പൊരുള്‍', പവര്‍ ഇന്‍ ടെമ്പിള്‍ തുടങ്ങി 30 ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 92ാം വയസ്സിലാണ് അന്ത്യം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ ജ്ഞാനഗീതയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗവുമെഴുതി.

ഈ പ്രായത്തിലും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കുകയും ഒന്നര മണിക്കൂര്‍ ധ്യാനം നടത്തുകയും ചെയ്യുമെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് രാധാകൃഷ്ണന്‍ നരിക്കോടും സഹായി കുഞ്ഞികൃഷ്ണന്‍ കുറുവാടും പറഞ്ഞു.

പവര്‍ ഇന്‍ ടെമ്പിള്‍ വായിച്ച് സ്മൃതി ഇറാനി എഴുതിയത് ഉള്‍പ്പെടെയുള്ള കത്തുകളും കാഞ്ഞങ്ങാട് മാവുങ്കാലിലെ ഇദ്ദേഹത്തിന്റെ പുസ്തക മുറിയിലുണ്ട്. വര്‍ക്കലയിലെ പരേതനായ ഡോ. എന്‍.കേശവക്കുറുപ്പിന്റെയും ഗൗരിക്കുട്ടിയുടെയും മകനാണ്. വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.

Content Highlights: spiritual writer srikant passed away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented