സ്‌കൂളുകളില്‍ അക്ഷരമാല പഠിപ്പിക്കണം; സാംസ്‌കാരികനായകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു


മലയാളഭാഷാപഠനത്തെ തടയാനുള്ള നീക്കമാണ് അക്ഷരമാലയുടെ അപ്രത്യക്ഷമാകലില്‍ കാണുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷരബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സാഹിത്യ, സാംസ്‌കാരിക നായകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

എം.ടി. വാസുദേവന്‍ നായര്‍, പ്രൊഫ. എം.കെ. സാനു, സാറാ ജോസഫ്, സക്കറിയ, പ്രൊഫ. എം.എന്‍. കാരശ്ശേരി, പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, വി.കെ. ശ്രീരാമന്‍, ജയരാജ് വാരിയര്‍, കുരീപ്പുഴ ശ്രീകുമാര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും കത്തുനല്‍കിയത്.

മലയാളഭാഷാപഠനത്തെ തടയാനുള്ള നീക്കമാണ് അക്ഷരമാലയുടെ അപ്രത്യക്ഷമാകലില്‍ കാണുന്നത്. ഡി.പി.ഇ.പി. മുതലുള്ള പരിഷ്‌കാരങ്ങള്‍ വന്നശേഷം ഭാഷാശേഷി കുട്ടികള്‍ക്ക് നഷ്ടമാകുന്നുവെന്നും എത്രയുംവേഗം അക്ഷരപഠനസമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് എജ്യുക്കേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കത്തയച്ചത്.

Content Highlights: signature petition for malayalam alphabet restoration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented