'ഞങ്ങളുടെ നടുവില്‍പ്പെട്ട് നിങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കുന്നതുതന്നെ ഭാഗ്യം'- തരൂരിനോട് ടി.പത്മനാഭന്‍


മലയാള കലാഗ്രാമത്തില്‍ ടി. പത്മനാഭന്റെ പ്രതിമ അനാവരണം ചെയ്തു.

ടി. പത്മനാഭൻ,ശശി തരൂർ

കണ്ണൂര്‍: ''ഞങ്ങള്‍ വാമനന്മാരാണ്. വലിയവരെ സഹിക്കാന്‍ പറ്റില്ല. അക്ഷരസ്‌നേഹികളെ സഹിക്കില്ല. ഞങ്ങളുടെ നടുവില്‍പ്പെട്ട് നിങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കുന്നതുതന്നെ ഭാഗ്യം'' -ശശി തരൂരിനെക്കുറിച്ച് ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ സദസ്സില്‍ വന്‍ കൈയടി. മാഹി കലാഗ്രാമത്തില്‍ ടി. പത്മനാഭന്റെ പ്രതിമ അനാവരണം ചെയ്യാനെത്തിയതായിരുന്നു ശശി തരൂര്‍ എം.പി.

അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയമുന്നേറ്റത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് ടി. പത്മനാഭന്‍ ഇക്കാര്യം പറഞ്ഞത്. എം.കെ. രാഘവന്‍ എം.പി.യും വേദിയിലുണ്ടായിരുന്നു.



രണ്ട് വലിയ അക്ഷന്തവ്യമായ തെറ്റുകളാണ് തരൂര്‍ ചെയ്തത്. ഒന്ന്, അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്നു. രണ്ടാമത്തേത് അദ്ദേഹം കേരളത്തിലേക്കുവന്നു. കേരളം ഒരു പരിഷ്‌കരിക്കപ്പെട്ട നഗരമായി മാറിക്കഴിഞ്ഞു.

ടി. പത്മനാഭന്റെ അര്‍ധകായ പ്രതിമ നോക്കിക്കാണുന്ന ശശി തരൂര്‍

അവിടെയാണ് തരൂര്‍ എത്തിയത്. ഞങ്ങള്‍ വാമനന്മാരാണ്. വലിയവരെയും അക്ഷരസ്‌നേഹികളെയും സഹിക്കാന്‍ പറ്റില്ല. തരൂരിനോട് ഇതു പറയാന്‍ കാരണം വി.കെ. കൃഷ്ണമേനോന് സംഭവിച്ച ട്രാജഡി താങ്കള്‍ക്ക് സംഭവിക്കരുത് എന്ന് ഓര്‍മപ്പെടുത്താനാണ്. നെഹ്രു മരിച്ചപ്പോള്‍ കൃഷ്ണമേനോനെ പിന്നീട് എങ്ങനെയാണ് ട്രീറ്റ് ചെയ്തതെന്ന് ഓര്‍മയില്ലേ -ടി. പത്മനാഭന്‍ ചോദിച്ചു.

ശില്പി എന്‍. മനോജ്കുമാര്‍ തയ്യാറാക്കിയ പത്മനാഭന്റെ അര്‍ധകായ വെങ്കലപ്രതിമ കലാഗ്രാമത്തിനകത്ത് ഹാളിന് സമീപം കവാടത്തിന് ഇടതുഭാഗത്തായാണ് സ്ഥാപിച്ചത്. 70 വര്‍ഷമായി പത്മനാഭനുമായി സൗഹൃദം തുടരുന്ന കലാഗ്രാമത്തിന്റെ മാനേജിങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണന്‍ പ്രിയസുഹൃത്തിന്റെ പ്രതിമ മാഹി മലയാള കലാഗ്രാമത്തില്‍ സ്ഥാപിച്ച് സ്‌നേഹത്തിന് പുതിയ മാതൃക തീര്‍ത്തു. കുഞ്ഞിക്കണ്ണന്റെ ആഗ്രഹപ്രകാരം ശശി തരൂര്‍ എം.പി.യാണ് പ്രതിമ അനാവരണം ചെയ്തത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയില്‍ വല്ലാതെ സ്വാധീനിച്ച എഴുത്തുകാരനാണ് ചെറുകഥയുടെ രാജശില്പി കൂടിയായ ടി.പത്മനാഭനെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Shashi Tharoor, T. Padmanabhan, Malayala Kalagramam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented