"പ്രവര്‍ത്തനം കേരളം മൊത്തം വ്യാപിപ്പിക്കുകയാണ്.. അനുഗ്രഹിക്കണം...'' എംടിയോട് തരൂര്‍


ശശി തരൂർ എം.പി. എം.ടി. വാസുദേവൻ നായരെ കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടിലെത്തി കണ്ടപ്പോൾ. എം.കെ. രാഘവൻ എം.പി. സമീപം.

ല്പനേരത്തേക്ക് രാഷ്ട്രീയം വഴിമാറിനിന്നു, അവര്‍ കൂടിക്കണ്ടപ്പോള്‍ ഇരുവരും തെല്ലിട എഴുത്തുകാര്‍മാത്രമായി മാറി. ശശി തരൂര്‍ എം.പി. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യില്‍ എം.ടി. വാസുദേവന്‍ നായരുമായി സംസാരിച്ചത് കൂടുതലും പുസ്തകങ്ങളെക്കുറിച്ച്.

സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി നടത്തുന്ന മലബാര്‍പര്യടനത്തിന് തുടക്കം കുറിച്ച് എം.ടി.യുടെ വീട്ടിലെത്തിയതായിരുന്നു തരൂര്‍.



സ്വീകരണമുറിയിലെ ടീപ്പോയിയില്‍ ഓള്‍ഗ തെക്കാര്‍ക്സുക്കിന്റെ ദി ബുക്സ് ഓഫ് ജേക്കബും വോള്‍ സോയിന്‍കയുടെ ക്രോണിക്കിള്‍സ് ഫ്രം ദി ലാന്‍ഡ് ഓഫ് ദി ഹാപ്പിയെസ്റ്റ് പീപ്പിള്‍ ഓണ്‍ എര്‍ത്തും മുതല്‍ പുരാണിക് എന്‍സൈക്ലോപീഡിയ വരെ കണ്ടപ്പോള്‍ തരൂരിന് ആശ്ചര്യം. ഇപ്പോഴും നന്നായി വായിക്കുന്നുണ്ടല്ലേ എന്ന ചോദ്യത്തിന് ശരിഭാവത്തില്‍ ജ്ഞാനപീഠജേതാവ് തലയാട്ടി.

കൂട്ടത്തില്‍ നരേന്ദ്രമോദി പ്രൊപ്പഗാന്‍ഡ- 2022 കണ്ടപ്പോള്‍, ഇതെങ്ങനെ ഇക്കൂട്ടത്തില്‍ വന്നുവെന്നായി തരൂര്‍. എം.ടി.യുടെ നിസ്സംഗതകണ്ട് തരൂരിന്റെ ആത്മഗതം: 'വിപരീത അഭിപ്രായങ്ങളും നാം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്'.

'അമ്മ അങ്ങയെ സ്‌നേഹാന്വേഷണം അറിയിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നമ്മുടെ കുടുംബങ്ങള്‍ തമ്മില്‍ 45 വര്‍ഷമായുള്ള ബന്ധമാണ്. അമ്മ ഡല്‍ഹിയിലെ വീട്ടിലാണ്. 87 വയസ്സായി...''.

''സുഖമാണ്, വളരെ സന്തോഷം...''- എം.ടി. പറഞ്ഞു.

ചര്‍ച്ച വീണ്ടും പുസ്തകങ്ങളെക്കുറിച്ചായി. 1930 കാലഘട്ടംവരെ പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതി വീട്ടില്‍ എല്ലാവരും വായിക്കുന്ന പതിവുണ്ടായിരുന്നു, നമ്മുടെ നാട്ടില്‍. അങ്ങ് പറഞ്ഞാണ് ഞാന്‍ ഇത് ആദ്യം അറിയുന്നത്. തന്റെ പുസ്തകങ്ങള്‍ പലതും പലര്‍ക്കും കൈമാറിയിട്ട് തിരിച്ചുകിട്ടിയിട്ടില്ലെന്നും തരൂരിന് പരിഭവം.

അടച്ചിട്ടമുറിയില്‍ ഒരിക്കല്‍മാത്രം രാഷ്ട്രീയം കടന്നുവന്നു. ''മൂന്നു തവണ എം.പി.യായി. തിരുവനന്തപുരം കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. ഇനി അത് കേരളം മൊത്തം വ്യാപിപ്പിക്കുകയാണ്. കൂടുതല്‍ സജീവമായും ഗൗരവമായും പ്രവര്‍ത്തിക്കാന്‍ രാഹുല്‍ഗാന്ധി പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അങ്ങ് അനുഗ്രഹിക്കണം...''- തരൂര്‍ പറഞ്ഞു.

എം.ടി.യുടെ കൊച്ചുമകന്‍ പി. മാധവിനെയും ചേര്‍ത്തുനിര്‍ത്തി തരൂര്‍ എം.ടി.യോടൊപ്പം ഫോട്ടോയെടുത്തു. കോട്ടയ്ക്കലിൽ ചികിത്സയ്ക്ക് പോകുന്നതിനെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞ് തരൂർ തിടുക്കത്തിൽ യാത്രപറഞ്ഞു. എം.കെ. രാഘവൻ എം.പി.യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Content Highlights: shashi tharoor mt vasudevan nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented