മനസ്സില്‍ ഇപ്പോഴും നോവലുകളുണ്ട്; എഴുത്തിന്റെ ലോകത്തിലേക്ക് തിരിച്ച് പോകും- ശശി തരൂര്‍


ഐക്യരാഷ്ട്രസഭയിലെയും പിന്നീട് രാഷ്ട്രീയക്കാരനെന്നനിലയിലും വന്ന ഉത്തരവാദിത്വങ്ങളും തിരക്കുകളുമാണ് നോവലെഴുത്തില്‍നിന്നു തന്നെ പിന്നോട്ടുവലിച്ചതെന്ന് തരൂര്‍ പറഞ്ഞു.

ശശി തരൂർ

തിരുവനന്തപുരം: തന്റെ മനസ്സില്‍ ഇപ്പോഴും നോവലുകളുണ്ടെന്നും എഴുത്തിന്റെ ആ ലോകത്തേക്കു തിരിച്ചുപോകാന്‍ തനിക്കാഗ്രഹമുണ്ടെന്നും ഡോ. ശശി തരൂര്‍ എം.പി. പറഞ്ഞു. അമ്യൂസിയം ആര്‍ട്ട് സയന്‍സും സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നു സംഘടിപ്പിച്ച 'കോഫി വിത്ത് ശശി തരൂര്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്രസഭയിലെയും പിന്നീട് രാഷ്ട്രീയക്കാരനെന്നനിലയിലും വന്ന ഉത്തരവാദിത്വങ്ങളും തിരക്കുകളുമാണ് നോവലെഴുത്തില്‍നിന്നു തന്നെ പിന്നോട്ടുവലിച്ചതെന്ന് തരൂര്‍ പറഞ്ഞു. നോവലെഴുതുമ്പോള്‍ പൂര്‍ണമായും മറ്റൊരു ലോകത്തായിരിക്കും. അതിലേക്ക് ഇറങ്ങിച്ചെന്നുവേണം എഴുതാന്‍. 2000നുശേഷം ഒട്ടേറെ നോവലുകള്‍ എഴുതാന്‍ തുടങ്ങിയെങ്കിലും തടസ്സങ്ങള്‍ മൂലം അതൊക്കെ ഉപേക്ഷിക്കേണ്ടിവന്നു. 'ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ നോവല്‍' ഉള്‍പ്പെടെ മികച്ച സാഹിത്യകൃതികള്‍ സമ്മാനിച്ച തരൂര്‍ രണ്ടുപതിറ്റാണ്ടിലേറെയായി നോവലുകളെന്തെങ്കിലും എഴുതിയിട്ടെന്ന് ചോദ്യകര്‍ത്താവായ നിരൂപകന്‍ പി.കെ.രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

ഒരു ഗവേഷണ ആവാസവ്യവസ്ഥ ഉണ്ടാക്കാനുള്ള എല്ലാ സാധ്യതകളുമുള്ള നഗരമാണ് തിരുവനന്തപുരമെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി തരൂര്‍ ചൂണ്ടിക്കാട്ടി. ശ്രീചിത്രയും രാജീവ് ഗാന്ധി സെന്ററും കിഴങ്ങു ഗവേഷണകേന്ദ്രവും ഉള്‍പ്പെടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഗവേഷണസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.

പക്ഷേ, രാഷ്ട്രീയമായ സമ്മര്‍ദങ്ങളും വീതംവയ്പും അതിനു തടസ്സമാകുകയാണ്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിനുവേണ്ടി 30 കോടി രൂപയുടെ മാനസികാരോഗ്യ പദ്ധതി താന്‍ വളരെ കഷ്ടപ്പെട്ട് അനുവദിപ്പിച്ചെടുത്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അത് കോഴിക്കോട്ടേക്കു കൊടുക്കാനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ. അച്യുത് ശങ്കര്‍ എസ്.നായര്‍, ഡോ. മേരി ജോര്‍ജ്, വിനോദ്‌സെന്‍, അജിത് കുമാര്‍ ജി., അനു എസ്.നായര്‍, ഉമ തൃദീപ്, സന്ദീപ് സേനന്‍, വിനോദ് ആര്യനാട്, ഗീതാസുരേഷ് തുടങ്ങിയവര്‍ തരൂരുമായുള്ള സംവാദത്തിനു നേതൃത്വം നല്‍കി.

Content Highlights: shashi tharoor about novel writing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented