ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മാതൃഭൂമി പവലിയൻ(ഫയൽ ചിത്രം)
വായനയുടെ വിശാലതയിലേക്ക് അക്ഷരസ്നേഹികളെ ആനയിച്ച് 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. ഷാർജ അൽ താവൂനിലെ എക്സ്പോ സെന്ററിലാണ് ലോകത്തിലെ മൂന്നാമത് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ആണ് സംഘാടകർ. അക്ഷരങ്ങളുടെ സുൽത്താൻ ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണമാണ് കൂടുതൽ പുതുമയോടെ ഈ വർഷവും പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
വിനോദവും വിജ്ഞാനവുമായി വായനോത്സവത്തിന് അനുബന്ധമായി ഒട്ടേറെ വൈവിധ്യ സാംസ്കാരിക പരിപാടികളും അരങ്ങേറും. മലയാളത്തിൽ നിന്നടക്കം എഴുത്തുകാരും കലാരംഗത്തുള്ളവരും രാഷ്ട്രീയനേതാക്കളും പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി വിവിധ ദിവസങ്ങളിൽ എക്സ്പോ സെന്ററിലെത്തും.
പുസ്തകോത്സവത്തിന് മുന്നോടിയായി ദിവസങ്ങൾക്കുമുമ്പേ പവിലിയനിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു പ്രസാധകർ. ചൊവ്വാഴ്ചയോടെ സ്റ്റാളുകളിൽ പുസ്തകങ്ങൾ നിരന്നു. പ്രസാധകർക്കുപുറമേ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സ്റ്റാളും ഈ വർഷവും നഗരിയിലുണ്ട്. വിവിധ എഴുത്തുകാരുടെ പുസ്തകങ്ങൾ അസോസിയേഷൻ സ്റ്റാളിലും ലഭിക്കും. സംഘടനാപ്രവർത്തകരും സാഹിത്യാസ്വാദകരും ജീവനക്കാരും കേരളത്തിൽനിന്നുള്ള സ്റ്റാളുകളിൽ സജീവമാണ്.
സ്റ്റാളുകളും ബുധനാഴ്ച പ്രവർത്തനമാരംഭിക്കും. മലയാളത്തിൽ നിന്നും കഥ, കവിത, നോവൽ, നിരൂപണം, ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം എന്നിവയെല്ലാം കൂടുതൽ പുതിയ ശീർഷകങ്ങളോടെ സ്റ്റാളുകളിൽ ലഭ്യമാകും.
Content Highlights: Sharjah International Book Fair 40th Edition will take place in Sharjah Expo Centre during 03th - 13th November 2021,SIBF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..