കല്‍ബുര്‍ഗി: നിലപാടുകള്‍ കൊലചെയ്യപ്പെട്ടിട്ട് ഏഴ് വര്‍ഷം!


കൽബുർഗി

ന്നഡ സാഹിത്യകാരനും ചിന്തകനും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായിരുന്ന ഡോ. എം.എം കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പിന്നിടുകയാണ്. അന്ധവിശ്വാസത്തിനും വിഗ്രഹാരാധനയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് 2015 ആഗസ്റ്റ് 30-ന് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ കല്‍ബുര്‍ഗിക്ക് നേരെ വെടിയുതിര്‍ത്തത്.

കാലങ്ങളായി തുടരുന്ന വിശ്വാസപ്രമാണങ്ങളെ സംശയദൃഷ്ടിയോടെ നോക്കി, അവയെ ചോദ്യം ചെയ്തു, അതേക്കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ ഉറക്കെത്തന്നെ പറഞ്ഞു- കല്‍ബുര്‍ഗി ചെയ്തത് അത്രമാത്രമാണ്. . അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്ന മൂര്‍ച്ച തീവ്രവാദികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ഭീഷണികള്‍ ഒന്നിനുപിറകേ ഒന്നായി വന്നപ്പോഴും തന്റെ നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ അഭിപ്രായങ്ങള്‍ കുറച്ചുകൂടി വ്യക്തമായി ശബ്ദമുയര്‍ത്തി തന്നെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

1938 നവംബര്‍ 28ന് വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1983 വരെ കര്‍ണാടക സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാര്‍ത്ഥിഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹംപി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

ഇടതുചിന്താഗതിക്കാരനും യുക്തിവാദിയുമായിരുന്ന കല്‍ബുര്‍ഗിക്ക് നേരെ 1989-ല്‍ ഭീഷണി ഉയര്‍ന്നത് സ്വന്തം സമുദായമായിരുന്ന ലിംഗായത്തില്‍ നിന്നു തന്നെയായിരുന്നു. കര്‍ണാടകയുടെ ഐതിഹ്യങ്ങളെക്കുറിച്ചും മത-സംസ്‌ക്കാരത്തെ കുറിച്ചും നടത്തിയ ഗവേഷണ ലേഖനങ്ങളെ തുടര്‍ന്നായിരുന്നു അത്.

ജീവാപായ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലായിരുന്നു അക്കാലത്ത് അദ്ദേഹം കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തിരുന്നത്. ഭീഷണി കുടുംബത്തിന് നേരെ ഉയര്‍ന്നതോടെ പുസ്തകത്തില്‍ നിന്ന് വിവാദ പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി. 'ബൗദ്ധിക ആത്മഹത്യ' എന്നാണ് ഇതേകുറിച്ച് കല്‍ബുര്‍ഗി പിന്നീട് പറഞ്ഞത്. മാത്രമല്ല ലിംഗായത്ത് സംസ്‌ക്കാരത്തെക്കുറിച്ചോ സാഹിത്യത്തെക്കുറിച്ചോ ഇനിയൊരിക്കലും എഴുതില്ലെന്നും അദ്ദേഹം ശപഥം ചെയ്തു.

കല്‍ബുര്‍ഗി വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞത് 2014-ല്‍ ആണ്. അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ ബെംഗളുരുവില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അന്തരിച്ച ജ്ഞാനപീഠജേതാവ് യു.ആര്‍.അനന്തമൂര്‍ത്തി 1996- ല്‍ പ്രസിദ്ധീകരിച്ച 'ബെട്ടാലെ പൂജെ യാകെ കഡാഡു' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിച്ചു. ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി. അദ്ദേഹത്തിന്റെ വീടിന് നേരെ കല്ലേറ് ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ നടന്നു.

നവീകരണവാദിയായ അനന്തമൂര്‍ത്തിയുടെ മരണത്തെ പല സംഘടനകളും ആഘോഷിച്ച അതേ രീതിയിലാണ് കല്‍ബുര്‍ഗിയുടെ മരണത്തേയും അവര്‍ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര ധബോല്‍ക്കറിന്റേയും ഗോവിന്ദ് പര്‍സാരെയുടെയും മരണവും കൊണ്ടാടപ്പെട്ടതും ഇതേ മനോഭാവത്തോടെയായിരുന്നു.


Content Highlights: M.M Kalburgi, Secularism, Assassination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented