മാതൃഭൂമി ആഴ്ചപ്പതിപ്പുകൊണ്ട് തീർത്ത ആശംസാ വാചകത്തിനൊപ്പം സണ്ണി ഇടത്തനാൽ
മണ്ണയ്ക്കനാട്: മാതൃഭൂമി ആഴ്ചപ്പതിപ്പുകൊണ്ട് കലാധ്യാപകന് ക്രിസ്മസ് ആശംസ വാചകം തീര്‍ത്തു.
ഓരോ അക്ഷരത്തിനും ഒരേ രീതിയിലുള്ള നിറം വരത്തക്കവിധം ആഴ്ചപ്പതിപ്പുകള്‍ തിരഞ്ഞെടുത്താണ് 'ഹാപ്പി എക്സ്മസ്' എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ മണ്ണയ്ക്കനാട് ഇടത്താനായില് ഇ.ഡി.സണ്ണി (56) തന്റെ ടെറസില്‍ ആശംസ തീര്‍ത്തത്.

സ്കൂളില്‍ കലാധ്യാപകനായിരുന്നു സണ്ണി. ഇപ്പോള്‍ കര്‍ഷകനാണ്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങി വായിച്ച് സൂക്ഷിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സാഹിത്യശൈലി, കവിത, ആനുകാലികങ്ങള്‍, നോവല്‍ തുടങ്ങിയവ ഏറെ ആകര്‍ഷണീയമാണെന്ന് സണ്ണി പറയുന്നു.
300-ലധികം ആഴ്ചപ്പതിപ്പുകള്‍ ഉപയോഗിച്ചാണ് ആശംസാ വാചകം തീര്‍ത്തത്. പുല്‍ക്കൂട് നിര്‍മാണത്തിനിടയിലായിരുന്നു ഇതും. കളര്‍ നോക്കിയെടുക്കാന്‍ അല്പം സമയം വേണ്ടിവന്നു. ഒരു മണിക്കൂര്‍ കൊണ്ട് ആശംസ തീര്‍ത്തു. ഭാര്യ: റിട്ട.അധ്യാപിക മേരി. മക്കള്‍: സാന്ദ്ര, മാക്സ്വല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..