ഡോ. വെള്ളായണി അര്‍ജുനന്‍ വിടപറയുമ്പോള്‍ അനാഥമാകുന്നത് പതിനായിരത്തിലധികം പുസ്തകങ്ങള്‍


ആര്‍. അനൂപ്‌

1 min read
Read later
Print
Share

ശേഖരത്തിലുള്ള മുഴുവന്‍ പുസ്തകങ്ങളും അദ്ദേഹം വായിച്ചു തീര്‍ത്തതാണെന്ന് വീട്ടുകാര്‍.

ഡോ. വെള്ളായണി അർജുനനും അദ്ദേഹത്തിന്റെ പുസ്തകശേഖരവും | ഫോട്ടോ: മാതൃഭൂമി

നേമം: എഴുത്തും വായനയും ജീവശ്വാസംപോലെ കൊണ്ടുനടന്ന ഡോ. വെള്ളായണി അര്‍ജുനന്‍ വിടപറയുമ്പോള്‍ അനാഥമാകുന്നത് പതിനായിരത്തിലധികം പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ എഴുത്തുമുറിയിലാണ് ഈ പുസ്തകങ്ങളുടെ ശേഖരം. ബിരുദങ്ങള്‍ ഓരോന്നായി നേടുമ്പോഴും പദവികള്‍ തേടിവരുമ്പോഴും പുസ്തകങ്ങള്‍ അദ്ദേഹത്തിന് എന്നും കൂട്ടായിരുന്നു.

ഡോ. വെള്ളായണി അര്‍ജുനന്‍ വായിച്ചിട്ടുള്ളതും ആരാധിച്ചിട്ടുള്ളതുമായ ലോകപ്രശസ്തരായ എഴുത്തുകാരുടെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ വച്ചിട്ടുണ്ടെന്ന സവിശേഷതയുമുണ്ട്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പഴയതും പുതിയതുമായ എഴുത്തുകാരുടെ എല്ലാ വിഭാഗത്തിലുംപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ശേഖരത്തിലുള്ള മുഴുവന്‍ പുസ്തകങ്ങളും ഡോ. വെള്ളായണി അര്‍ജുനന്‍ വായിച്ചു തീര്‍ത്തതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തൊള്ളായിരം പേജുള്ള ആത്മകഥയാണ് 'ഒഴുക്കിനെതിരെ' എന്ന പുസ്തകം.

വായനയ്ക്കും എഴുത്തിനുമിടയില്‍ അച്ഛനെ പലപ്പോഴും കുടുംബത്തിന് കിട്ടാറില്ലായിരുന്നുവെന്ന് മകന്‍ ജയശങ്കര്‍ പറഞ്ഞു. അഞ്ച് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് ഡോ. വെള്ളായണി അര്‍ജുനന്‍ നവതി ആഘോഷിച്ചത്. ഗ്രന്ഥാവലോകനം ഒന്നും രണ്ടും ഭാഗങ്ങള്‍, സ്വര്‍ണ്ണക്കീരി, മുക്കൂറ്റിപ്പൂക്കള്‍, അറിവിന്റെ നറുംപൂക്കള്‍ എന്നീ പുസ്തകങ്ങള്‍ അതിഥികളായെത്തിയ അഞ്ചുപേരാണ് പ്രകാശനം ചെയ്തത്. വെള്ളായണിയില്‍ വീടിനോട് ചേര്‍ന്ന് ടോള്‍സ്റ്റോയ് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ സ്ഥാപിച്ചു.

നാട്ടിലെ സാധാരണ കുടുംബത്തിലെ കുട്ടികളും ഇംഗ്ലീഷ് പഠിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു സ്‌കൂള്‍. ആറാലുംമൂട്ടില്‍ ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനത്തിനായി ടാഗോര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റുമുണ്ടാക്കി. നാട്ടിലെ ഒട്ടുമിക്ക സാംസ്‌കാരിക പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. സ്‌കൂള്‍ സ്ഥാപിച്ച് വെള്ളായണിക്കാരുടെ സാറായ ഡോ. വെള്ളായണി അര്‍ജുനന്‍ പദ്മശ്രീ നേടി നാടിന്റെ യശസ്സ് ഉയര്‍ത്തുകയും ചെയ്തു.

Content Highlights: Scholar and Linguist Vellayani Arjunan, Library at home, Thiruvananthapuram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ചിത്രകാരന്‍ അല്‍ഫോണ്‍സ റൂയിസിനൊപ്പം നിഷാ രമേശന്‍

2 min

സ്‌പെയിനിലെ ചിത്രപ്രദര്‍ശനത്തില്‍ മലയാളിയായ നിഷയുടെ പെന്‍വരകള്‍

Sep 28, 2022


oommen chandy, Book Cover

2 min

'പലതും പുറത്തുവരാനുണ്ട്; ചിലപ്പോള്‍ കാലശേഷമായിരിക്കും'- ആത്മകഥയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു

Sep 13, 2023


Jaick C Thomas, Oomemn Chandy

3 min

'ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?'ചോദിക്കുന്നത് ജെയ്ക്ക്‌,പുസ്തകം ഉമ്മന്‍ചാണ്ടിയുടേത്

Sep 21, 2023


Most Commented