
ശശി കളരിയേൽ
വടകര: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി ഏര്‍പ്പെടുത്തിയ പ്രഥമ തുഞ്ചന്‍ സാഹിത്യപുരസ്കാരത്തിന് ശശി കളരിയേലിന്റെ 'അമൃതായനം' എന്ന പുസ്തകം അര്‍ഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. 2021-ല്‍ പ്രസിദ്ധീകരിച്ച നവാഗത എഴുത്തുകാരുടെ രചനകളാണ് പരിഗണിച്ചത്. കുഞ്ഞിക്കണ്ണന് വാണിമേല്‍ ചെയര്‍മാനായ ജൂറിയില്‍ പ്രതാപ് മൊണാലിസയും റസാഖ് കല്ലേരിയും അംഗങ്ങളായിരുന്നു.
തൃശ്ശൂര്‍ പുറനാട്ടുകാര ശ്രീരാമകൃഷ്ണമിഷന് സ്കൂളില്‍ അധ്യാപകനായ ശശി കളരിയേല്‍ പത്രപ്രവര്‍ത്തകനായും എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പി.ആര്.ഒ. ആയും ജോലിചെയ്തിട്ടുണ്ട്. ഏപ്രില്‍ രണ്ടാംവാരം ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..