ശങ്കരപദ്മം അവാര്‍ഡ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സമ്മാനിച്ചു


ശങ്കരപദ്മം പുരസ്‌കാരം നൽകാനെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അവാർഡ് ജേതാവ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കാൽതൊട്ടു വണങ്ങി ആദരിച്ചപ്പോൾ. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, പി. ബാലചന്ദ്രൻ എം.എൽ.എ., കൗൺസിലർ പൂർണിമ സുരേഷ് തുടങ്ങിയവർ സമീപം ഫോട്ടോ: ജെ. ഫിലിപ്പ്

തൃശ്ശൂര്‍: മതം, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയേക്കാള്‍ മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ സാധിക്കുന്നത് കലയ്ക്കും സാഹിത്യത്തിനുമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തെക്കേമഠത്തിന്റെ ശങ്കരപദ്മം പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ജീവിതം പൂര്‍ണമായി കലാസപര്യക്കായി മാറ്റിവെച്ച വ്യക്തിയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കലയില്‍ സ്വതന്ത്രമായ വഴിയാണ് അദ്ദേഹം ഒരുക്കിയത്. ഇതിലൂടെ നിര്‍ഭയത്തോടെ നീങ്ങി. ഭാരതീയസംസ്‌കൃതിയുടെ അംശങ്ങള്‍ അദ്ദേഹത്തിന്റെ വരകളില്‍ കാണാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

തെക്കേമഠം മൂപ്പില്‍സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി അനുഗ്രഹപ്രഭാഷണം നടത്തി. പി. ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. മഠം മാനേജര്‍ വടക്കുംമ്പാട് നാരായണന്‍ ശ്രീധരന്‍പിള്ളയെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി മറുപടിപ്രസംഗം നടത്തി.

കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, മോഹന്‍ വെങ്കിടകൃഷ്ണന്‍ തുടങ്ങിയവരും പ്രസംഗിച്ചു.

പ്രോട്ടോകോള്‍ ഒഴിവാക്കി തൊട്ടടുത്ത ഫ്‌ളാറ്റിലെ പരിചയക്കാരെ സന്ദര്‍ശിക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി. ബി.ജെ.പി. നേതാവ് എം.എസ്. സമ്പൂര്‍ണയുടെ അമ്മ വള്ളി ശങ്കരയ്യരെയും സഹോദരന്‍ എം.എസ്. ഹരിശങ്കറിനെയുമാണ് അവാര്‍ഡ്ദാനച്ചടങ്ങിനുശേഷം അദ്ദേഹം സന്ദര്‍ശിച്ചത്. അടിയന്തരാവസ്ഥക്കാലം മുതലുള്ള ബന്ധമാണ് ഈ കുടുംബവുമായി ശ്രീധരന്‍പിള്ളയ്ക്കുള്ളത്.

Content Highlights: sankrapadmam award goes to artist namboothiri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented