സാം പിത്രോദ| Photo: PTI
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഈ അധ്യയനവര്‍ഷം 'സീറോ ഇയര്‍' ആയി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ അമരക്കാരനായിരുന്ന സാംപിത്രോദ.
വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം എഴുതിത്തള്ളണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. പാവങ്ങള്‍ക്കും ഗ്രാമീണര്‍ക്കും ഡിജിറ്റല്സൗകര്യങ്ങളില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡിജിറ്റല്‍ ഇന്ത്യയുടെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയുള്ള പിത്രോദയുടെ നിര്‍ദേശം.
കുട്ടികളെ ഇപ്പോള്‍ സ്കൂളില്‍ അയക്കരുത്. ഗ്രാമീണമേഖലയില്‍ കണക്റ്റിവിറ്റിയില്ല. ശരിയായ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ആവശ്യമായതൊന്നും രാജ്യത്ത് ലഭ്യമല്ല. നമ്മുടേത് വെറും അവകാശവാദങ്ങള്‍ മാത്രമാണ്. വിദ്യാഭ്യാസവും ആരോഗ്യരംഗവും സ്വകാര്യവത്കരിക്കരുത്. ഗാന്ധിയന്രീതിയാണ് ഇക്കാര്യത്തില്‍ പ്രായോഗികം. വില്‍പ്പന സ്വാതന്ത്ര്യത്തെക്കാള്‍ താങ്ങുവിലയാണ് കര്‍ഷകര്‍ക്കാവശ്യം.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ബൗദ്ധികമുഖവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു പിത്രോദ. ദീര്‍ഘ ഇടവേളയ്ക്കുശേഷം നല്കുന്ന ആദ്യ അഭിമുഖമാണ് പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലേത്.
Content Highlights: Sam Pitroda Malayalam Interview Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..