കുത്തേറ്റതിന് പിന്നാലെ റുഷ്ദിയ്ക്ക് വായനക്കാരേറുന്നു; പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍


വിവാദമായ സെയ്റ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സല്‍മാന്‍ റുഷ്ദിയെ ബുക്കര്‍ സമ്മാന ജേതാവാക്കിയ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രനും ആവശ്യക്കാരേറി.

സൽമാൻ റുഷ്ദി | Photo: PTI

ന്യൂയോര്‍ക്ക്: യു.എസില്‍ ആക്രമണത്തിനിരയായതോടെ സല്‍മാന്‍ റുഷ്ദിയുടെ നോവലുകള്‍തേടി വായനക്കാരുടെ ഒഴുക്ക്. വിവാദമായ സെയ്റ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സല്‍മാന്‍ റുഷ്ദിയെ ബുക്കര്‍ സമ്മാന ജേതാവാക്കിയ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രനും ആവശ്യക്കാരേറി. ആമസോണില്‍ വില്‍പ്പനകൂടിയ പുസ്തകങ്ങളുടെ പട്ടികയില്‍ ശനിയാഴ്ച ഇവരണ്ടും ഇടംനേടി. പുസ്തകശാലകളിലും കൂടുതല്‍പേര്‍ സല്‍മാന്‍ റുഷ്ദിയുടെ രചനകള്‍ തിരഞ്ഞെത്തുന്നുണ്ട്.

റുഷ്ദി സംസാരിച്ചുതുടങ്ങി, വെന്റിലേറ്ററില്‍നിന്ന് മാറ്റി

യു.എസില്‍ കത്തിക്കുത്തേറ്റ് ചികിത്സയില്‍ക്കഴിയുന്ന ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. റുഷ്ദി സംസാരശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി സ്ഥിരീകരിച്ചു.

റുഷ്ദിയെ ആക്രമിച്ച 24കാരന്‍ ഹാദി മാതറിന് ന്യൂയോര്‍ക്കിലെ കോടതി ജാമ്യം നിഷേധിച്ചു. ന്യൂജേഴ്‌സിയില്‍ താമസിച്ചിരുന്ന ഇയാള്‍ യു.എസ്. പൗരത്വമുള്ള ലെബനീസ് വംശജനാണെന്ന് സ്ഥിരീകരിച്ചു. വധശ്രമത്തിനും ശാരീരികാക്രമണത്തിനുമാണ് മാതറിന്റെ പേരില്‍ കേസ്. 32 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

റുഷ്ദിയുടെ കഴുത്തില്‍ മൂന്നുകുത്തും വയറിനുചുറ്റുമായി നാലുകുത്തും ഏറ്റെന്ന് ഷൗതൗക്വ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ജേസണ്‍ ഷ്മിറ്റ് കോടതിയെ അറിയിച്ചു. വലതുകണ്ണിനുതാഴെയും നെഞ്ചിലും തുടയിലും മുറിവുണ്ട്. ആക്രമണത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. മാനവിക ഉള്‍ക്കാഴ്ചകൊണ്ടും അസാധാരണഭാവനകൊണ്ടും ഭീഷണികള്‍ക്കെതിരായ ധീരതകൊണ്ടും സാര്‍വത്രികമൂല്യങ്ങളായ സത്യത്തിനും ധൈര്യത്തിനും പ്രതിരോധത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് റുഷ്ദിയെന്ന് ബൈഡന്‍ പറഞ്ഞു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇസ്രയേല്‍ പ്രധാനമന്ത്രി യയീര്‍ ലപീദ്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആക്രമണത്തെ അപലപിച്ചു. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വയില്‍ സാഹിത്യപരിപാടിക്കിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്.

1988ല്‍ പ്രസിദ്ധീകരിച്ച 'സെയ്റ്റാനിക് വേഴ്‌സസ്' എന്ന നോവലില്‍ മതനിന്ദയാരോപിച്ച് ഇറാന്‍, സല്‍മാന്‍ റുഷ്ദിയുടെ ജീവനെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Content Highlights: salman rushdie’s the satanic verses shoots up amazon best-seller list in wake of attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented