എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം സമ്പൂര്‍ണമായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു


മൂന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സാഹിത്യവാരഫലം എഴുത്തുകാരന്‍ പി.കെ രാജശേഖരന്‍ എഡിറ്ററായാണ് സമ്പൂര്‍ണരൂപം പ്രസിദ്ധീകരിക്കുന്നത്.

പ്രൊഫ. എം. കൃഷ്ണൻനായർ

കോഴിക്കോട്: മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി പ്രൊഫ. എം. കൃഷ്ണന്‍നായരുടെ 'സാഹിത്യ വാരഫലം' മാതൃഭൂമി ബുക്‌സ് സമ്പൂര്‍ണമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മലയാളനാട് വാരിക, കലാകൗമുദി, സമകാലിക മലയാളം എന്നീ പ്രസിദ്ധീകരണങ്ങളിലായി മൂന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സാഹിത്യവാരഫലം എഴുത്തുകാരന്‍ പി.കെ രാജശേഖരന്‍ എഡിറ്ററായാണ് സമ്പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായിയിരുന്ന സാഹിത്യവാരഫലം, സാധാരണക്കാരെ സാഹിത്യത്തോടടുപ്പിക്കുകയും മലയാളസാഹിത്യത്തിന്റെയും ഇന്ത്യന്‍ സാഹിത്യത്തിന്റെയും വിശ്വസാഹിത്യത്തിന്റെയും ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

pk Rajashekharan
പി. കെ. രാജശേഖരന്‍

'മലയാളിക്കു മുന്നില്‍ സാഹിത്യത്തിന്റെ പല ആകാശങ്ങളിലേക്കു തുറന്ന ജാലകമായിരുന്നു പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം. സാമാന്യ വായനക്കാരും പണ്ഡിതരും പുസ്തക പ്രണയികളും അതിലൂടെ ഇംഗ്ലീഷിനപ്പുറമുള്ള എഴുത്തിന്റെ വിശാല ലോകങ്ങള്‍ കണ്ടു. നിര്‍ദയവും നിര്‍ഭയവുമായ നിരീക്ഷണങ്ങളും ഫലിതപരിഹാസങ്ങളുംകൊണ്ട് മലയാളിയുടെ ഭാവനയെ സാഹിത്യവാരഫലം നിരന്തരം പുതുക്കിപ്പണിതു. കോളമെഴുത്തില്‍ അത്യപൂര്‍വമായൊരു മാതൃക സൃഷ്ടിച്ച എം. കൃഷ്ണന്‍നായര്‍ ഒരു ചുവടു മുന്നിലാണ് നടന്നുകൊണ്ടിരുന്നത്...' സാഹിത്യ വാരഫലത്തെക്കുറിച്ച് പി. കെ. രാജശേഖരന്‍ നിരീക്ഷിക്കുന്നു.

പുസ്തകത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Content Highlights: Sahitya Varaphalam by M KrishnanNair PK Rajeshekharan Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented