തുഞ്ചൻ സ്മാരകം | ഫോട്ടോ: ജയേഷ് പി.
തിരൂര്‍: നവതി ആഘോഷിക്കുന്ന പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്ന അഞ്ചുദിവസത്തെ 'സാദരം എം.ടി. ഉത്സവ'ത്തിന് ഇന്ന് തുഞ്ചന്‍പറമ്പില്‍ തുടക്കമാകും. എം.ടി. തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നുപതിറ്റാണ്ടു തികയുന്ന വേളയില്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനകര്‍മം നിര്‍വ്വഹിക്കും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എം.ടി.യുടെ പുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയ 'കാഴ്ച' പ്രദര്‍ശനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ ആദരഭാഷണം നടത്തും.
രാത്രി 7.30- ന് പുഷ്പവതിയുടെ പാട്ടുകള്‍ അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം.ടിയുടെ രചനാപ്രപഞ്ചത്തെ ആസ്പദമാക്കി വിവിധ പരിപാടികള്‍ നടക്കും.
Content Highlights: 'Sadaram M.T. Utsavam', M.T. Vasudevan Nair, Thunjan parambu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..