തിരൂർ തുഞ്ചൻപറമ്പിൽ എം.ടി.ക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രദർശനത്തിന് വെച്ചത് നോക്കുന്ന മന്ത്രിമാരായ വി. അബ്ദുറഹ്‌മാനും സജി ചെറിയാനും.
തിരൂര്‍: എം.ടി.യുടെ കഥകളെയും കഥാപാത്രങ്ങളെയും ആവിഷ്‌കരിക്കുന്ന മൂല തുഞ്ചന്‍പറമ്പില്‍ സാംസ്‌കാരികവകുപ്പ് ആരംഭിക്കുമെന്നും എം.ടി. സാഹിത്യോത്സവം തുഞ്ചന്‍പറമ്പില്‍ നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. തുഞ്ചന്‍പറമ്പില്‍ 'സാദരം എം.ടി. ഉത്സവം' ചടങ്ങില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. എം.ടി. സാഹിത്യോത്സവം നടത്തണമെന്നത് മമ്മൂട്ടിയുടെ ആഗ്രഹമാണെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ ഉടന്‍ സമ്മതിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
മലയാളത്തിന്റെ അഭിമാനമാണ് എം.ടി. ഭൂഖണ്ഡങ്ങള്‍ തേടി കണ്ടെത്തുന്ന സാഹസികരായ യാത്രക്കാരെപ്പോലെ മനുഷ്യാവസ്ഥയുടെ വന്‍കരകള്‍ തേടുന്ന യാത്രകളാണ് എഴുത്തുകാര്‍ നടത്തുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭാവനയുടെ കാണാത്ത ലോകങ്ങളും വന്‍കരകളും എഴുത്തുകളിലൂടെ എം.ടി. നമുക്കു കാട്ടിത്തന്നു -മന്ത്രി പറഞ്ഞു.
Content Highlights: Sadaram M.T, Minister Saji Cherian, M.T. Vasudevan Nair, Thunjan parambu, Thirur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..