മുഖ്യമന്ത്രി പിണറായി വിജയൻ | ഫയൽ ചിത്രം
തിരൂര്‍: എം.ടി.യുടെ സാഹിത്യസംഭാവനകളെ വിലയിരുത്താന്‍ താന്‍ ആളല്ലെന്നുപറഞ്ഞ മുഖ്യമന്ത്രി എം.ടി.യുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ സാമൂഹികരംഗത്തു വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു.
സ്വന്തം ജീവിതംകൊണ്ട് വലിയ സാംസ്‌കാരിക മാതൃകയാണ് എം.ടി. നമ്മുടെ മുന്‍പില്‍ വെച്ചിരിക്കുന്നത്. ഇതരമതക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതിവന്നവരാണ് മലയാളികളെന്ന സന്ദേശമാണ് എം.ടി. കഥാപാത്രങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹത്തിനും മതനിരപേക്ഷതയ്ക്കും നേരെ കടുത്ത വെല്ലുവിളികളാണ് ഈ കാലത്ത് ഉയരുന്നത്. എഴുത്തുകാര്‍ക്ക് നിര്‍ഭയം ചിന്തകള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. എഴുതാനും പാടാനും പറയാനും വര്‍ഗീയവാദികളുടെയും സമ്മതപത്രം വേണമെന്നു വന്നാല്‍ എന്തു സാംസ്‌കാരികതയാണ് നമുക്ക് അവകാശപ്പെടാനാകുക.
ഇത്തരം ഭീഷണികള്‍ക്കെതിരേ ജനമനസ്സിനെ രൂപപ്പെടുത്തുന്നത് വിവിധ സാംസ്‌കാരികരൂപങ്ങളാണ്. അത്തരം രൂപങ്ങളെ എം.ടി. എന്നും ഉയര്‍ത്തിപ്പിടിച്ചു - മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Sadaram M.T, Pinarayi Vijayan, M.T. Vasudevan Nair, Thunjan parambu, Thirur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..