മലയാളികള്‍ ഇത്ര സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ല; ശൈലജയെ ഒഴിവാക്കിയതിനെതിരെ സച്ചിദാനന്ദന്‍


പ്രായം, ലിംഗം തുടങ്ങിയ പരിഗണന കള്‍ക്കപ്പുറം നീതി എന്നൊന്നുണ്ട്. ജനവികാരത്തെ അവഗണിക്കുന്നതില്‍ ജനാധിപത്യ വിരുദ്ധതയും അധാര്‍മ്മികതയുമുണ്ട്.

കെ.കെ ശൈലജ ടീച്ചർ, കെ. സച്ചിദാനന്ദൻ| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.കെ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത വിഷയത്തില്‍ വൈകാരിക പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. കഴിഞ്ഞ മന്ത്രിസഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നുവെങ്കിലും സാധാരണ മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ലെന്ന് സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രായം, ലിംഗം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം നീതി എന്നൊന്നുണ്ട്. ജനവികാരത്തെ അവഗണിക്കുന്നതില്‍ ജനാധിപത്യ വിരുദ്ധതയും അധാര്‍മ്മികതയുമുണ്ട്. അത് ഒരു നല്ല തുടക്കമല്ലെന്നും തിരുത്താന്‍ ഇനിയും സമയമുണ്ടെന്നും സച്ചിദാനന്ദന്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം

ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന് ന്യായീകരണങ്ങള്‍ കണ്ടു. ഒന്നും എനിക്കു ബോദ്ധ്യമായില്ല. ബംഗാളിലെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ പുതുമുഖങ്ങള്‍ക്ക് വിശേഷിച്ചും ചെറുപ്പക്കാര്‍ക്ക്, അവസരം നല്‍കിയതിനെ അംഗീകരിക്കുന്നു, അവരെ അഭിനന്ദിക്കുന്നു. പ്രായം, ലിംഗം തുടങ്ങിയ പരിഗണന കള്‍ക്കപ്പുറം നീതി എന്നൊന്നുണ്ട്. ജനങ്ങള്‍ കക്ഷി ഭേദമെന്യേ അംഗീകരിച്ചതും ഇഷ്ടപ്പെട്ടതുമായ പ്രവര്‍ത്തനശൈലി, മഹാമാരികളുടെ കാലത്ത് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം, മുന്നണി വിജയത്തിന് അവര്‍ നല്‍കിയ അനിഷേദ്ധ്യമായ സംഭാവന, നേടിയ വന്‍ ഭൂരിപക്ഷം: ഇതെല്ലാം അവഗണിക്കുന്നതില്‍ ഒരു ജനാധിപത്യ വിരുദ്ധതയും അധാര്‍മ്മികതയുമുണ്ട്. അത് ഒരു നല്ല തുടക്കമല്ല. ഇനിയും സമയമുണ്ട്: സ്പീക്കര്‍ പദവി, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പദവി ഇങ്ങിനെ. ആരും സംശയിക്കേണ്ടാ, കഴിഞ്ഞ മന്ത്രിസഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നു, പക്ഷെ സാധാരണ മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മററാരുമുണ്ടായിരുന്നില്ല. ഇതൊരു വൈകാരിക പ്രതികരണമായിരിക്കാം, എന്റെ പ്രതികരണങ്ങളിലെല്ലാം വികാരത്തിന്റെ അംശമുണ്ട്, ഫലസ്തീനായാലും സെന്‍ട്രല്‍ വിസ്ത ആയാലും. അതു കൊണ്ടു കൂടിയാണല്ലോ ഞാന്‍ കവിയും മനുഷ്യനുമായിരിക്കുന്നത്.

Content Highlights: Sachidanandan fb post about KK Shailaja

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented