റസ്കിൻ ബോണ്ട്
'എന്റെ പ്രിയപ്പെട്ട പുസ്തകം' എന്ന തലക്കെട്ടോടെ എഴുത്തുകാരന് റസ്കിന് ബോണ്ട് പങ്കുവെച്ച ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് വായനാ ലോകം. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ബൃഹദ്പതിപ്പ് വായിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയാണ് എഴുത്തുകാരന് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഡിക്ഷണറിയുടെ വലിപ്പവും ബോണ്ടിന്റെ ചിരിക്കുന്ന മുഖവും കണ്ട് ധാരാളം പേര് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും വലിയ എഴുത്തുകാരന് തന്റെ പ്രിയപ്പെട്ട പുസ്തകമായി ഡിക്ഷണറിയെ തിരഞ്ഞെടുത്തതില്‍ അതിശയമില്ല, ഇത് സാഹിത്യകുതുകികള്ക്കുള്ള അദ്ദേഹത്തിന്റെ സന്ദേശമാണ് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്കടിയില്‍ നിമിഷങ്ങള്‍ കൊണ്ട് വന്നു നിറഞ്ഞത്.
ലളിതമായ ആഖ്യാന രീതികൊണ്ട് വായനക്കാരുടെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് റസ്കിന് ബോണ്ട്. എണ്‍പത്തിയാറിന്റെ നിറവിലും പുതിയ വാക്കുകളെയും അര്‍ഥങ്ങളെയും തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങളാണ് ഡിക്ഷണറിയെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാമതായി പ്രതിഷ്ഠിക്കാന്‍ കാരണം.
Content Highlights: Ruskin Bond Shares his Favorite Book Oxford English Dictionary through face book
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..