
സി.വി.രാമന്‍പിള്ളയുടെ മൂത്ത മകള്‍ ഗൗരിക്കുട്ടിയമ്മയുടെയും സ്വാതന്ത്ര്യസമര സേനാനി പടിഞ്ഞാറേക്കോട്ട പുന്നയ്ക്കല്‍ വീട്ടില്‍ എ.ആര്.പിള്ളയുടെയും മകനാണ്. യൂണിവേഴ്സിറ്റി കോളേജിലെ പ്രിന്‍സിപ്പല്‍ ജോണ്‍ റോസിന്റെ പേരില്‍ സി.വി.രാമന്‍പിള്ള നിര്‍മിച്ച വഴുതയ്ക്കാട് റോസ് കോട്ടേജിന്റെ പേരിലാണ് കൃഷ്ണപിള്ള അറിയപ്പെട്ടിരുന്നത്.
ഹാസസാഹിത്യകാരന് ഇ.വി.കൃഷ്ണപിള്ള ഇളയച്ഛനും നടന് അടൂര്‍ ഭാസി ഇളയമ്മയുടെ മകനുമാണ്. ഭാര്യ: കെ.ആര്.ഹേമകുമാരി. മക്കള്‍: ഗിരീഷ് ചന്ദ്രന്(അമേരിക്ക), രാധികാ മേനോന് (പത്രപ്രവര്‍ത്തക), ദേവിക പിള്ള(ഫിഷറീസ് സര്‍വകലാശാല, കൊച്ചി). മരുമക്കള്‍: കെ.എസ്.ആര്.മേനോന്(മുന്‍ പി.ടി.ഐ.), മനോജ് പിള്ള(ഫിഷറീസ് സര്‍വകലാശാല, കൊച്ചി), ഡെബ്ര ചന്ദ്രന്. ശവസംസ്കാരം ബുധനാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തില്‍.
ഡല്‍ഹി ആകാശവാണിയില്‍ വാര്‍ത്താവതാരകനും സബ് എഡിറ്ററുമായിരുന്ന റോസ്കോട്ട്, പിന്നീട് പ്രസിദ്ധീകരണ വിഭാഗത്തിലേക്കു മാറി. തിരുവനന്തപുരത്തെത്തിയ ശേഷം ദീര്‍ഘകാലം 'യോജന' മാസികയുടെ എഡിറ്ററായിരുന്നു. 'റീത്ത്' എന്ന വാക്കിന് 'പുഷ്പചക്രം' എന്നു പരിഭാഷ നല്‍കിയത് റോസ്കോട്ട് കൃഷ്ണപിള്ളയായിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഡല്‍ഹി മലയാളി അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു.
'വോയേജ് ടു ദി മൂണ്‍' എന്ന കൃതിക്ക് ഇന്ദിരാഗാന്ധിയാണ് അവതാരികയെഴുതിയത്. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഖുശ്വന്ത് സിങ്ങ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഇംഗ്ലീഷ് യോജനയില്‍ അദ്ദേഹമെഴുതിയ ശാസ്ത്രലേഖനങ്ങള്‍ ശാസ്ത്രീയമായ അറിവിന്റെയും ഭാഷയിലെ മികവിന്റെയും ഉദാഹരണങ്ങളായിരുന്നു. ഡല്‍ഹി ആകാശവാണിയില്‍ കൃഷ്ണന്‍കുട്ടി എന്ന പേരിലാണ് അദ്ദേഹം വാര്‍ത്തകള്‍ വായിച്ചിരുന്നത്. മലയാളം യോജനയില്‍ റോസ്കോട്ട് അവതരിപ്പിച്ച 'ആരാന്റെ പെട്ടി' എന്ന മാധ്യമവിമര്‍ശന പംക്തി മാധ്യമപഠന മേഖലയില്‍ മാറ്റംകുറിക്കുന്നതായിരുന്നു. ഡോ. കേശവന് നായര്‍(റിട്ട. മ്യൂസിയം ഡയറക്ടര്‍), പദ്മനാഭന് നായര്‍(റിട്ട. റെയില്‍വേ), തങ്കമ്മ, സുശീലാബായി എന്നിവര്‍ സഹോദരങ്ങളാണ്.
Content Highlights: Rosecott Krishna Pillai passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..