റോൾഡ് ഡാൾ
ബ്രിട്ടീഷ് ജനപ്രിയ ബാലസാഹിത്യകാരനും കവിയും ചെറുകഥാകൃത്തും യുദ്ധവൈമാനികനുമായിരുന്ന റോള്‍ഡ് ഡാളിന്റെ കൃതികള്‍ക്ക് പ്രസാധകരുടെ വക ഭാഷാസെന്‍സറിങ്ങും തിരുത്തിയെഴുത്തും. ലോകമെമ്പാടും മൂന്നുറ് മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ ബാലസാഹിത്യരചനകളുടെ സ്രഷ്ടാവാണ് ഡാള്‍. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ബാലസാഹിത്യകാരന്‍ എന്ന ഖ്യാതി നേടിയ ഡാളിന്റെ രചനകളിലെ ഭാഷാപ്രയോഗങ്ങളും വാക്കുകളും വര്‍ത്തമാനകാല സമൂഹത്തില്‍ ജീവിക്കുന്ന കുട്ടികളുടെ ബൗദ്ധികതയ്ക്ക് യോജിച്ചതല്ല എന്ന വാദമാണ് എഡിറ്റ് ചെയ്ത് നീക്കിയ പദങ്ങള്‍ക്കുമേല്‍ പ്രസാധകരായ പഫ് നിരത്തിയിരിക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രല്‍ ഭാഷയുടെ പേരിലാണ് ഡാളിന്റെ പുസ്തകങ്ങളിലെ പ്രയോഗങ്ങളും വാക്കുകളും നീക്കം ചെയ്യുന്നത്. പ്രസാധകരോട് സഹകരിക്കുന്ന നിലപാടാണ് റോയല്‍റ്റി സൂക്ഷിപ്പുകാരായ റോള്‍ഡ് ഡാള്‍ സ്റ്റോറി കമ്പനി നടത്തിരിക്കുന്നത്. ഡാളിന്റെ കൃതികള്‍ എല്ലാവര്‍ക്കും എക്കാലവും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള എഡിറ്റിങ് എന്നാണ് പ്രസാധകര്‍ പ്രസ്താവിച്ചിരിക്കുന്നത്. ഡാള്‍ എഴുതിയവ എഡിറ്റ് ചെയ്യുന്നതോടൊപ്പം എഴുതാത്ത വരികള്‍ കൂട്ടിച്ചേര്‍ത്തതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. എഡിറ്റോറിയല്‍ നടപടിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി തുടങ്ങിയവര്‍ വിമര്‍ശിച്ചു.
ചാര്‍ളി ആന്‍ഡ് ദ ചോക്ലേറ്റ് ഫാക്ടറി, മെറ്റില്‍ഡ, ദ ട്വിറ്റ്‌സ്്, ദ വിച്ചസ് എന്നീ കൃതികളാണ് ഇപ്പോല്‍ സെന്‍സര്‍ഷിപ്പിന് വിധേയമായിട്ടുള്ളത്. പുസ്തകങ്ങളിലെ fat, ugly തുടങ്ങി നൂറോളം പദങ്ങളാണ് മൂലകൃതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഭാഷയെ പുതുക്കുന്നത് പുതിയ കാര്യമല്ല എന്നായിരുന്നു ഡാള്‍ സ്റ്റോറി കമ്പനി പ്രതികരണം.
Content Highlights: Roald Dahl, Children's Literature, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..