
-
കോട്ടയ്ക്കല്‍: ലോക് ഡൗണ്‍ കാലത്ത് 'വായനശീലം' കൂടിയിരിക്കുകയാണ് പലര്‍ക്കും. വായന മൊബൈല്‍ ഫോണിലാണെന്നുമാത്രം. എന്നാല്‍, ഇതിലെ ചില വായന മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് പലരും അറിയുന്നില്ല.
വായിക്കാനുള്ള തീരുമാനം നല്ലതാണെങ്കിലും പകര്‍പ്പവകാശമുളള പുസ്തകങ്ങള്‍ ഈ രീതിയില്‍ വാട്സാപ്പുകളിലൂടെ കൈമാറ്റം ചെയ്യുന്നത് കുറ്റകരമാണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുസ്തകങ്ങളുടെ പി.ഡി.എഫ്. പതിപ്പുകള്‍ ആവശ്യപ്പെടുന്നവരുടെയും അത് ഷെയര്‍ ചെയ്യുന്നവരുടെയും എണ്ണംകൂടി. ചേതമില്ലാത്ത ഒരുപകാരം എന്ന നിലയിലാണ് പലരും ഇവ ഗ്രൂപ്പുകളിലേക്കു തട്ടുന്നത്. പകര്‍പ്പവകാശലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പകര്‍പ്പവകാശനിയമത്തിലെ 63-ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ കൂടും. കഴിഞ്ഞദിവസം ഇത്തരത്തില്‍ ഓഡിയോ ബുക്ക് നിര്‍മിച്ച് പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരേ പോലീസ് കേസെടുത്തു.
ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ എത്തുന്നതെന്തും മറ്റുഗ്രൂപ്പുകളിലേക്ക് വേഗം കൈമാറ്റം ചെയ്യുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന സ്വഭാവത്തിന് ഉടമയാണെങ്കില്‍ പോലീസ് നിങ്ങളെ തേടിയെത്തുമ്പോള്‍ മാത്രമേ ചെയ്ത കുറ്റമെന്താണെന്നുപോലും അറിയൂ.
Content Highlights: Pirated Books, Lock Down, Lock Up, Corona Virus, Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..