രവി മേനോന്‍ രചിച്ച റഫി പുസ്തകം 'യാദ് ന ജായേ' കെ.എസ് ചിത്ര പ്രകാശനം ചെയ്തു


1 min read
Read later
Print
Share

തന്റെ ആലാപനത്തിലൂടെ അമരത്വം നേടിയ മഹാഗായകനാണ് റഫി സാബെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ചിത്ര പറഞ്ഞു.

കെ.എസ് ചിത്ര

നശ്വര ഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ച് രവി മേനോന്‍ രചിച്ച 'യാദ് ന ജായേ റഫിയിലേക്കൊരു യാത്ര' എന്ന പുസ്തകം ഗായിക കെ.എസ് ചിത്ര ഓണ്‍ലൈനായി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം റഫിയുടെ 41ാം ചരമദിനത്തിലാണ് വായനക്കാരിലേക്കെത്തിയത്.

തന്റെ ആലാപനത്തിലൂടെ അമരത്വം നേടിയ മഹാഗായകനാണ് റഫി സാബെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ചിത്ര പറഞ്ഞു. ഭാഷയോ വരികളുടെ അര്‍ഥമോ അറിഞ്ഞിട്ടല്ല, അസാധാരണമായ ഒരു ദൈവിക പരിവേഷം അദ്ദേഹത്തിനും ആ ഗാനങ്ങള്‍ക്കും ഉള്ളത് കൊണ്ടാണ് നല്ലൊരു വിഭാഗം സംഗീത പ്രേമികള്‍ അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ ആസ്വദിച്ചിട്ടുള്ളതെന്നും ചിത്ര പറഞ്ഞു.

തന്റെ തന്നെ ഒരുപാട് പാട്ടുകളുടെ കഥ താന്‍ അറിഞ്ഞത് രവി മേനോനില്‍ നിന്നാണ്. റഫി സാബിന്റെ പാട്ടുകളെ കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട പല അനുഭവങ്ങളെ കുറിച്ചുമെല്ലാം രവി തന്റെ ലളിത സുന്ദരമായ ഭാഷയില്‍ പുസ്തകത്തില്‍ വിവരിക്കുന്നു. രവിക്ക് എല്ലാ വിജയാശംസകളും നേരുന്നതായും ചിത്ര പറഞ്ഞു.

rafi
പുസ്തകം വാങ്ങാം

പ്രശസ്ത സിനിമാസംവിധായകനായ ഹരിഹരന്‍ അവതാരികയെഴുതിയ 'യാദ് ന ജായേ' മുഹമ്മദ് റഫിയുടെ ജീവിതത്തിലെയും സംഗീതലോകത്തിലെയും അധികമാരും അറിഞ്ഞിട്ടില്ലാത്ത സംഭവങ്ങളും കൗതുകങ്ങളും റഫിയെന്ന മനുഷ്യസ്നേഹിയെക്കുറിച്ചുള്ള അപൂര്‍വ അറിവുകളും നല്‍കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. സംഗീതസംവിധായകര്‍, എഴുത്തുകാര്‍, സ്റ്റുഡിയോകള്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, സംഗീതോപകരണകലാകാരന്‍മാര്‍ എന്നിങ്ങനെ പലരും പലതും ഈ ലേഖനങ്ങളില്‍ കടന്നുവരുന്നുണ്ട്.

Content Highlights: Ravi Menon, Mohammed Rafi, ks chithra

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Wayanad

2 min

പത്മപ്രഭാ പുരസ്‌കാരം സുഭാഷ് ചന്ദ്രന് സമ്മാനിച്ചു

Sep 15, 2023


SubhashChandran

1 min

പത്മപ്രഭാ പുരസ്‌കാര സമര്‍പ്പണം ഇന്ന്

Sep 15, 2023


P. Hareendranath

2 min

ഗാന്ധിജിയെ അറിയാന്‍ വായിച്ചുതീര്‍ത്തത് നൂറുകണക്കിന് പുസ്തകങ്ങള്‍; ഹരീന്ദ്രനാഥിനിത് കര്‍മപുണ്യം 

Aug 15, 2023


Most Commented