
ശ്രീകുമാരൻ തമ്പി, കെ. രേഖ
തൃശ്ശൂര്‍: മണപ്പുറം സമീക്ഷ, രാമു കാര്യാട്ടിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 25,000 രൂപയുടേതാണ് പുരസ്കാരം. മലയാളസിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തിയാണ് സമ്മാനിക്കുന്നത്.
ചെറുകഥാകൃത്ത് ഡി.എം. പൊറ്റെക്കാടിന്റെ പേരിലുള്ള സാഹിത്യപുരസ്കാരത്തിന് കെ. രേഖയും തൊഴിലാളിസംഘടനാ പ്രവര്‍ത്തകനായിരുന്ന സി.കെ.ജി. വൈദ്യരുടെ പേരിലുള്ള പുരസ്കാരത്തിന് ആദിവാസി-ദളിത്പക്ഷ പ്രവര്‍ത്തക ധന്യ രാമനും അര്‍ഹയായി. 10,000 രൂപയുടേതാണ് ഈ പുരസ്കാരങ്ങള്‍.

21-ന് 2.30-ന് തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംവിധായകന് സത്യന് അന്തിക്കാട്, ശ്രീകുമാരന്‍ തമ്പിക്ക് പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ സമീക്ഷ രക്ഷാധികാരി എം.പി. സുരേന്ദ്രന്, പ്രസിഡന്റ് പ്രൊഫ. ടി.ആര്. ഹാരി, സെക്രട്ടറി വി.എന്‍. രണദേവ്, സി.ജി. അജിത്കുമാര്‍, പി. സലീംരാജ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: Ramu Karyat Award, Sreekumaran Thampi, K. Rekha, Dhanya Raman
Share this Article
Related Topics
RELATED STORIES
23:25
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..