നാമിപ്പോള്‍ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. രാജ്യം നേരിടുന്ന വലിയ ഘടനാപ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതിന് പകരം വഷളാക്കുന്ന കേന്ദ്ര നയങ്ങളുമാണ് രാജ്യത്തെ ഈ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നതെന്നും രാമചന്ദ്ര ഗുഹ പറയുന്നു. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഭൂതവും വര്‍ത്തമാനവും എന്ന കോളത്തിലാണ് ഗുഹ ഇക്കാര്യം വ്യക്തമാക്കിയത്.
അനാവശ്യമായ ചില സര്‍ക്കാര്‍ നയങ്ങള്‍ സാമ്പത്തിക വ്യവസ്ഥയുടെ പാളം തെറ്റിച്ചിരിക്കുകയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. അതു വഴി ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം മോശമായി. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ രാജ്യം നേരിട്ടിരുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്നേവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാലാമത് പ്രതിസന്ധിയാണ് നാമിപ്പോള്‍ നേരിടുന്നത്. ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടഘട്ടവും ഇത് തന്നെയാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മെ പുറത്തെത്തിക്കാന്‍ ശേഷിയുള്ള മികച്ച നേതൃത്വം ഇപ്പോഴില്ലെന്ന കാര്യം അതിലും സ്പഷ്ടമാണെന്നും രാമചന്ദ്ര ഗുഹ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Ramachandra Guha column in Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..