-
തനിക്ക് ചുറ്റിലുമാണ് ലോകം കറങ്ങുന്നതെന്ന് വിശ്വസിക്കുന്ന് ആത്മരതിക്കാരനാണ് മോദിയെന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ. അദ്ദേഹമാണ് ബി.ജെ.പിയും സര്‍ക്കാരും ഈ രാജ്യം തന്നെയും. അത്കൊണ്ടാണ് ടീം മോദി ഉണ്ടാവാത്തത്. കാരണം ബ്രാന്‍ഡ് മോദി മാത്രമേയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഭൂതവും വര്‍ത്തമാനവും എന്ന പംക്തിയിലാണ് രാമചന്ദ്രഗുഹ ഇക്കാര്യം വ്യക്തമാക്കുന്നത്.
സാമ്പത്തിക വിദഗ്ധരാവട്ടെ സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കളാവട്ടെ സ്വതന്ത്ര നിലപാടുള്ള ആരുമായും ദീര്‍ഘകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ല. സ്വയം ശിക്ഷിതനായ മോദിക്ക് വലിയ സര്‍വകലാശാലകളില്‍ നിന്ന് വലിയ ബിരുദം നേടിയവരില്‍ അവിശ്വാസമുണ്ട്.
അദ്ദേഹത്തിന്റെ വര്‍ഗീയ ഭൂതകാലം കുടഞ്ഞെറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നൊക്കെ പുറമെ പറയുമ്പോഴും തന്റെ ആര്.എസ്.എസ് പശ്ചാത്തലവും ആഭിമുഖ്യവും കാരണം നരേന്ദ്ര മോദി പലപ്പോഴും വെറുമൊരു ഹിന്ദു ഭൂരിപക്ഷ വാദിയായി സ്വയം ചെറുതാവുകയാണെന്നും രാമചന്ദ്ര ഗുഹ ലേഖനത്തില്‍ പറയുന്നു. എങ്ങനെയാണ് അമിത് ഷാ മോദിക്ക് സമനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറുന്നതെന്നും ഗുഹ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
Content Highlights: Ramachandra Guha Article about Narendra Modi Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..