'എം.ടിക്ക് തല്ലുമാലയും ജി.ആര്‍ ഇന്ദുഗോപന്റെ കഥകളും ശുപാര്‍ശ ചെയ്യുന്നു'- രാം മോഹന്‍ പാലിയത്ത്


മലയാള പുസ്തകങ്ങള്‍ പലതും പൂര്‍ണമാക്കാറില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോടാണ് ജി.ആര്‍ ഇന്ദുഗോപന്റെ കഥകളെ രാം മോഹന്‍ പാലിയത്ത് ശുപാര്‍ശ ചെയ്തത്. 

തല്ലുമാലയിൽ ടൊവിനോ തോമസ്, എം.ടി വാസുദേവൻ നായർ

ലയാള സാഹിത്യത്തില്‍ വായന തരുന്ന പുസ്തകങ്ങള്‍ ഇല്ലാതായിരിക്കുന്നുവെന്നും പുതിയ സിനിമകള്‍ എന്താണ് ചെയ്യുന്നത് എന്നുമുള്ള എം.ടി വാസുദേവന്‍ നായരുടെ അഭിപ്രായത്തിന് മറുപടിയായി എഴുത്തുകാരന്‍ രാം മോഹന്‍ പാലിയത്ത്. തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് തല്ലുമാല എന്ന സിനിമയും ജി.ആര്‍ ഇന്ദുഗോപന്റെ കഥകള്‍ എന്ന് പുസ്തകവും എം.ടിക്ക് ശുപാര്‍ശ ചെയ്തത്. രാം മോഹന്‍ പാലിയത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തല്ലുമാലയിലൂടെ മലയാളസിനിമ വയസ്സറിയിച്ചിരിക്കുന്നു.

ന്യൂജനത്തിന്റെ കള്‍ട്ട് പടങ്ങളായ Pulp Fiction [1994], അമോറിസ് പെറോസ് - Amores perros - Love is a bitch [2000], Gangs of Wasseypur [2012]... എല്ലാത്തിന്റെയും തോളുരുമ്മുന്ന കിടിലന്‍ സിനിമ.
നമ്മുടെ എഴുത്തിന്റെ മാത്രമല്ല സിനിമയുടേയും മാസ്റ്റര്‍മാരിലൊരാളായ എം.ടി ഈയിടെ പുതിയ തലമുറയുടെ എഴുത്ത് എന്‍ഗേജിംഗ് അല്ല എന്നു പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോഴും തീയറ്ററില്‍പ്പോയി സിനിമ കാണലുണ്ടോ ആവൊ. ഉണ്ടെങ്കില്‍ തല്ലുമാല ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. കഥകള്‍ക്ക് ജി ആര്‍ ഇന്ദുഗോപന്‍ എന്ന പുസ്തകവും
.

മാതൃഭൂമി വാരന്തപ്പതിപ്പില്‍ എന്‍.പി വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിലായിരുന്നു മലയാളത്തില്‍ ഇറങ്ങുന്ന പുസ്തകങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും എം.ടി സംസാരിച്ചത്. മലയാള പുസ്തകങ്ങള്‍ പലതും പൂര്‍ണമാക്കാറില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോടാണ് ജി.ആര്‍ ഇന്ദുഗോപന്റെ കഥകളെ രാം മോഹന്‍ പാലിയത്ത് ശുപാര്‍ശ ചെയ്തത്.

വായന പൂര്‍ണമാകാത്തതിന് കാരണം ഭാഷയാണ്. എഴുത്തുകാര്‍ പുതിയ ഭാഷ സൃഷ്ടിക്കണം. ചന്തുമേനോനെപ്പോലെയല്ല സി വി രാമന്‍ പിള്ള എഴുതിയത്. തകഴിയും കേശവദേവും വേറിട്ട് എഴുതി. ഭാഷയും പ്രമേയവും ആകര്‍ഷകമാക്കണം എന്നിങ്ങനെയായിരുന്ന എം.ടി കൃതികളെപ്പറ്റിയും ഭാഷയെപ്പറ്റിയും സംസാരിച്ചത്.
പുതിയ സിനിമകള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാവാറില്ല എന്ന എം.ടിയുടെ പരാമര്‍ശത്തോടാണ് 'തല്ലുമാല' എന്ന സിനിമയെ രാം മോഹന്‍ പാലിത്ത് ചേര്‍ത്തുവെച്ചത്.

Content Highlights: M.T Vasudevan Nair, Rammohan Paliyath, Thallumala,G.R Indugopan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented