രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങള്‍ വെബ്‌സീരീസാകുന്നു; മഹാത്മഗാന്ധിയായി പ്രതീക്


1 min read
Read later
Print
Share

അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടി ഹന്‍സല്‍ മേത്തയാണ് 'ഗാന്ധി' സംവിധാനംചെയ്യുന്നത്.

മഹാത്മാഗാന്ധി, രാമചന്ദ്ര ഗുഹ

ഹാത്മാഗാന്ധിയെക്കുറിച്ച് വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ 'ഗാന്ധി ബിഫോര്‍ ഇന്ത്യ', 'ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ്' എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര. അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടി ഹന്‍സല്‍ മേത്തയാണ് 'ഗാന്ധി' സംവിധാനംചെയ്യുന്നത്. പ്രതീക് ഗാന്ധിയാണ് ഗാന്ധിജിയുടെ വേഷത്തിലെത്തുന്നത്.

പ്രതീകും മേത്തയും ഒന്നിക്കുന്ന മൂന്നാമത്തെ പരമ്പരയാണിത്. 'സ്‌കാം 1992', 'ബായി' എന്നിവയാണ് ഇവര്‍ ഒന്നിച്ച മറ്റുപരമ്പരകള്‍. വിദേശത്തെ പ്രദര്‍ശനംകൂടി കണക്കിലെടുത്ത് അന്താരാഷ്ട്രനിലവാരം ഉറപ്പാക്കിയാണ് പരമ്പര ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

മഹാത്മാവിനെക്കുറിച്ച് ഒരു പരമ്പര തയ്യാറാക്കുകയെന്നത് സംവിധായകനെന്നനിലയില്‍ വലിയ വെല്ലുവിളിയും അഭിമാനവുമാണെന്ന് മേത്ത പറഞ്ഞു.

പ്രേക്ഷകര്‍ക്ക് എന്നും മനസ്സില്‍സൂക്ഷിക്കാന്‍ കഴിയുന്നതായിരിക്കുമിത്. ഗാന്ധിജിയിലൂടെ ഒരുരാജ്യം പിറന്നതിന്റെ വിവരണമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന് അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ് സി.ഇ.ഒ. സമീര്‍ പറഞ്ഞു.

Content Highlights: Ram Guha’s books on MK Gandhi to be adapted into web series starring Pratik Gandhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Annie Ernaux

2 min

നൊബേല്‍ സമ്മാനം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; ലഭിക്കേണ്ടിയിരുന്നില്ല- ആനി എര്‍ണ്യൂ

Jun 2, 2023


Desamangalam Ramakrishnan, Dr. Cyriac Abby Philips

1 min

ദേശമംഗലം രാമകൃഷ്ണനും ഡോ. സിറിയക് എബി ഫിലിപ്‌സിനും പി. കേശവദേവ് പുരസ്‌കാരം 

Jun 2, 2023


Agna yami Book

2 min

പ്രായം കുറഞ്ഞ കവയിത്രി; ആഗ്‌ന യാമിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

Apr 17, 2023

Most Commented