ഉപരാഷ്ട്രപതി ട്വിറ്ററിൽ പങ്കുവെച്ച ഫോട്ടോ
ഡല്‍ഹി: അനശ്വര നടന്‍ രാജ് കപൂറിനെക്കുറിച്ചുള്ള ഓര്‍മകളുടെ സമാഹാരം 'രാജ് കപൂര്‍; ദ മാസ്റ്റര്‍ അറ്റ് വര്‍ക്' ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. രാജ് കപൂറിന്റെ സംവിധാനസഹായിയും സംവിധായകനുമായ രാഹുല്‍ റവെയ്ല്‍ ആണ് പുസ്തകം രചിച്ചത്. രാജ് കപൂറിന്റെ മൂത്ത മകന്‍ രണ്‍ധീര്‍ കപൂറും പേരക്കുട്ടി രണ്‍ബീര്‍ കപൂറും പ്രകാശനത്തില്‍ പങ്കെടുത്തു.
രാജ് കപൂറിന്റെ തൊണ്ണൂറ്റിയേഴാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുസ്തകം തയ്യാറാക്കിയത്. ഇന്ത്യന്‍ സിനിമയ്ക്ക് രാജ് കപൂര്‍ നല്‍കിയ സംഭാവനകളും ഈയവസരത്തില്‍ അനുസ്മരിക്കപ്പെടുകയുണ്ടായി. ലോകമെമ്പാടുമുളള സാംസ്‌കാരിക നയതന്ത്രത്തിന്റെ ഇന്ത്യയിലെ ചാലകശക്തിയായിരുന്നു രാജ് കപൂര്‍ എന്ന് വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു.
''അമ്പതുകളിലും അറുപതുകളിലും ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ മാനവും സ്വത്വവും ദിശയും നല്‍കിയത് രാജ് കപൂറാണ്. വിവേകബുദ്ധിയുള്ള നിര്‍മാതാവ് എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ മഹത്വമാര്‍ന്നതാണ്.
സമൂഹത്തിലെ യഥാര്‍ഥ അനുഭവങ്ങളും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ജീവിതത്തില്‍ നമുക്കു നല്‍കിയ പാഠങ്ങളായിരുന്നു അവ''- രാജ് കപൂറിനെ അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
Content Highlights : Raj Kapoor the master at work released by vice president m venkaiah naidu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..