ഓര്‍മയിലൊരു റേഡിയോനാടകക്കാലവുമായി കെ.ടി.ബി


ബാബു കുതിരോട്ട്

കെ.ടി.ബി

യു.എ. ഖാദര്‍ ആരോഗ്യവകുപ്പില്‍നിന്ന് താത്കാലികമായി ആകാശവാണിയിലേക്ക് നിയോഗിക്കപ്പെട്ട കാലം. കുടുംബാസൂത്രണ സന്ദേശപ്രചാരണത്തിനായി പ്രചാരണപരിപാടികള്‍ പലതും ആകാശവാണിയിലൂടെ വരുന്നുണ്ട്. ഖാദറും വിനയനുമിരിക്കുന്ന മുറിയിലേക്ക് ഒരുനാള്‍ ഒരു ചെറുപ്പക്കാരനെത്തി. താനെഴുതിയ നാടകം ആകാശവാണിയില്‍നിന്ന് തിരിച്ചുവന്നതിന്റെ കാരണമന്വേഷിച്ചായിരുന്നു വരവ്. ന്യൂനതയെന്തെന്നറിഞ്ഞാല്‍ പരിഹരിക്കാമല്ലോ.

എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ആ യുവാവിനോട് യു.എ. ഖാദര്‍ വിശദമായിത്തന്നെ പറഞ്ഞുകൊടുത്തു. ശ്രോതാക്കളില്‍ ഉദ്വേഗമുണര്‍ത്തുംവിധം കഥപറയേണ്ടതെങ്ങനെയെന്ന് തിരിച്ചറിവുനല്‍കുന്ന നിര്‍ദേശങ്ങള്‍. ശബ്ദനാടകങ്ങളെക്കുറിച്ച് പരിമിതമായ അറിവുമാത്രമുണ്ടായിരുന്ന തനിക്ക് ലഭിച്ച വിലപ്പെട്ട ബാലപാഠങ്ങളായിരുന്നു അവയെന്ന് ഓര്‍ക്കുന്നു കെ.ടി.ബി. കല്പത്തൂര്‍. തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര്‍, എം.സി.പി. നമ്പ്യാര്‍ എന്നിവരും അക്കാലത്ത് ആകാശവാണിയിലെ നാടകവിഭാഗത്തിലുണ്ട്. നാലുപതിറ്റാണ്ടോളംനീണ്ട റേഡിയോനാടകങ്ങളുടെ പ്രതാപകാലത്ത് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമുണ്ട് നൊച്ചാട് സ്വദേശിയായ കല്പത്തൂര്‍ തുളിച്ചാപുതിയെടുത്ത് ബാലകൃഷ്ണന്‍ നായര്‍ എന്ന കെ.ടി.ബി.ക്ക്.

കരയുന്ന കടല്‍, ഭ്രാന്താലയം, കരിയിലകള്‍, തര്‍പ്പണം, തീരങ്ങളില്‍ പുലരി, വഴിത്തിരിവുകള്‍, സ്വപ്നഗോപുരം തുടങ്ങി 22 ഓളം തുടര്‍നാടകങ്ങള്‍ 70കളിലും 80കളിലും തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളിലുമായി ആകാശവാണിയുടെ കേരളനിലയങ്ങളിലൂടെ പ്രക്ഷേപണംചെയ്യാന്‍ കഴിഞ്ഞു. .ഇതോടെ ആകാശവാണിയുമായുള്ള ബന്ധം സുദൃഢമായി. തര്‍പ്പണം റേഡിയോനാടകം പില്‍ക്കാലത്ത് സ്റ്റേജ് നാടകമായി പലേടത്തും പ്രാദേശിക കലാസമിതികളിലൂടെ അവതരിപ്പിക്കപ്പെട്ടു.

കല്പത്തൂരിന്റെ റേഡിയോനാടകങ്ങളില്‍ അക്കാലത്തെ പ്രശസ്ത നടീനടന്മാരായിരുന്ന ശാന്താദേവി, രാജം കെ. നായര്‍, ഇരിങ്ങല്‍ നാരായണി, ചിറമംഗലം കല്യാണിക്കുട്ടി, നിലമ്പൂര്‍ ബാലന്‍, കെ. ബാലകൃഷ്ണമേനോന്‍, ഖാന്‍ കാവില്‍, വി. നാരായണന്‍, കാപ്പില്‍ വി. സുകുമാരന്‍, പ്രഭാകരന്‍ തിരുമുഖത്ത്, എന്‍.കെ. എടക്കയില്‍ എന്നിവര്‍ പലപ്പോഴായി പങ്കെടുത്തു.

ഓരോ നാടകത്തിന്റെ പ്രക്ഷേപണമവസാനിക്കുമ്പോഴും തൊട്ടടുത്ത ആഴ്ച മുതല്‍ തപാല്‍പ്പെട്ടിയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിച്ചിരുന്നതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മാതൃഭൂമി ഓണപ്പതിപ്പില്‍ സി. രാധാകൃഷ്ണനെഴുതിയ 'ഏലസ്' എന്ന കഥയുടെ നാടകരൂപാന്തരണമാണ് കല്പത്തൂര്‍ ആകാശവാണിക്കുവേണ്ടി അവസാനമെഴുതിയത്.

ബിലാത്തിപ്പട, അങ്ങനെ കൈവിട്ട ജന്മം എന്നീ കഥാസമാഹാരങ്ങളും പുസ്തകമാനസം എന്ന ലേഖനസമാഹാരവും ഇദ്ദേഹത്തിന്റേതായുണ്ട്. 2011-ല്‍ പ്രസിദ്ധീകരിച്ച വലിയമാനങ്ങള്‍ക്കു കീഴെ എന്ന നോവലിന് 2012-ലെ പ്രതിചിന്താ അവാര്‍ഡ് ലഭിച്ചു. ആക്ട് പേരാമ്പ്ര, അമെച്ചര്‍ നാടകസംഘം, യുവകലാസാഹിതി, സഹൃദയവേദി തുടങ്ങി നിരവധി സംഘടനകളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച കെ.ടി.ബി. കല്പത്തൂര്‍ സ്വാതന്ത്ര്യപൂര്‍വ മലബാറിന്റെ ചരിത്രപശ്ചാത്തലത്തിലെഴുതുന്ന നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. ലതികയാണ് ഭാര്യ. കോഴിക്കോട് വേളം ഹയര്‍സെക്കന്‍ഡറി
സ്‌കൂളിലെ അധ്യാപികയായ എം.പി. ശ്രീകല, എസ്.ബി.ഐ.യുടെ മലപ്പുറം ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായ എം.പി. ശ്രീരാജ് എന്നിവര്‍ മക്കളാണ്.

Content Highlights: radio drama writer k t b remembers his golden days of play writing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented