സ്ഥിരമായ മേല്‍വിലാസമില്ലാതിരുന്ന കവിയച്ഛന് കത്തയക്കുകയെന്ന സാഹസം; പി.യുടെ കത്തുകളുമായി രാധമ്മ


എം.കുഞ്ഞിരാമന്‍

'ശ്രീ എം.രാധ അമ്മാള്‍, ചെട്ടിവളപ്പ്, അജാനൂര്‍, കാഞ്ഞംഗാഡ്' എന്നാണ് കവി ഇന്‍ലന്‍ഡിനുപുറത്തെ മേല്‍വിലാസം എഴുതിയിരുന്നത്. അതില്‍ പലപ്പോഴും വെട്ടലും തിരുത്തുമുണ്ടാകും. കവിക്ക് കാഞ്ഞങ്ങാട് നാട്ടുകാരുടെ ഉച്ചാരണം പോലെ കാഞ്ഞംഗാഡായിരുന്നു.

മഹാകവി പി. അയച്ച കത്തുകളുമായി മകൾ രാധമ്മ

വെള്ളിക്കോത്ത്: അന്ന് ഇന്നത്തെ പോലെ ഫോണും മൊബൈലും ഒന്നുമില്ലല്ലോ. അച്ഛനെ ഇവിടെയുള്ള വിവരങ്ങള്‍ അറിയിക്കാനും അച്ഛന്റെ വിവരങ്ങള്‍ അറിയാനും തപാല്‍വഴി കത്തെഴുതുകമാത്രമായിരുന്നു പോംവഴി. മലയാളത്തിന്റെ പ്രിയ കവിയും പ്രകൃതിഗായകനുമായ പി.കുഞ്ഞിരാമന്‍ നായര്‍ മകള്‍ രാധയ്ക്ക് ഒരു പിതാവിന്റെ സ്‌നേഹം 'വാരിക്കോരി' നല്‍കിയത് ഇന്‍ലന്‍ഡുകളിലും കവറുകളിലും അവ്യക്തമായി എഴുതിയ മഷിപുരണ്ട വരികളിലൂടെയായിരുന്നു.

കവിയുടെ അവസാന നാളുകളില്‍ എഴുതിയ ഏതാനും എഴുത്തുകള്‍ മാത്രമാണ് വെള്ളിക്കോത്ത് ചെട്ടിവളപ്പിലെ മകള്‍ രാധമ്മയുടെ കൈവശമുള്ളത്. ബാക്കി പലതും കൈമറിഞ്ഞും അല്ലാതെയും നഷ്ടപ്പെട്ടു. ബാക്കിയുള്ളവ നിധി പോലെയാണ് മകള്‍ കാത്തുസൂക്ഷിക്കുന്നത്. അച്ഛനെ കുറിച്ച് മകള്‍ രാധയ്ക്ക് സ്‌നേഹം തുളുമ്പിനില്‍ക്കുന്ന പല ഓര്‍മകളും പറയാനുണ്ട്....'അച്ഛന് കത്തയക്കുകയെന്നത് വലിയ സാഹസപ്രവൃത്തിയായിരുന്നു. കാരണം, അച്ഛന് സ്ഥിരമായ ഒരു മേല്‍വിലാസവുമുണ്ടായിരുന്നില്ല. അച്ഛന്റെ വിവരങ്ങള്‍ തേടി കത്ത് എഴുതിയിരുന്നത് തിരുവനന്തപുരത്തെയും ഗുരുവായൂരിലെയും മേല്‍വിലാസങ്ങളിലായിരുന്നു. സി.പി. സത്രം തിരുവനന്തപുരവും കിഴക്കേനട ഗുരുവായൂരുമായിരുന്നു ആ രണ്ട് മേല്‍വിലാസങ്ങള്‍.



സ്ഥിരം സഞ്ചാരിയായിരുന്ന അച്ഛന്‍ എന്റെ കത്തുകള്‍ക്ക് പ്രിയപ്പെട്ട രാധേ.. എന്ന സംബോധനയോടെ കൃത്യമായി മറുപടി തന്നിരുന്നു. നീ ഒരിക്കലും വിഷമിക്കില്ല...നിനക്ക് ദൈവാധീനമുണ്ടാകും...എന്ന വരികളിലായിരുന്നു കത്ത് അവസാനിച്ചിരുന്നത്. ആശ്വാസവാക്കുകളും നേരിട്ട് നല്‍കാന്‍ പറ്റാത്ത സ്‌നേഹവും കരുതലും അനുഗ്രഹാശിസ്സുക്കളും നിറഞ്ഞതായിരുന്നു കത്തിലെ വരികളെല്ലാം. കത്തുകള്‍ക്കുള്ള മറുപടി പലപ്പോഴും കിട്ടിയിരുന്നത് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷമായിരുന്നു എന്നുമാത്രം.

മഹാകവി പി. അയച്ച കത്തുകള്‍

മാസങ്ങളുടെ നാടുചുറ്റലിനുശേഷം തിരികെയത്തുമ്പോഴായിരിക്കും പലപ്പോഴും കത്ത് അച്ഛന്റെ കൈയില്‍ കിട്ടുക. നാട്ടില്‍ നടക്കുന്ന അച്ഛന്‍ പങ്കുടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉറ്റവരുടെ വിവാഹമടക്കമുള്ള പല ചടങ്ങുകളും അപ്പോഴേക്കും കഴിഞ്ഞിട്ടുണ്ടാകും. അവര്‍ അച്ഛനെ വിവരമറിയിച്ചില്ല എന്ന പരിഭവവാക്കുകളും മറുപടിക്കത്തിലുണ്ടാകും'.

'ശ്രീ എം.രാധ അമ്മാള്‍, ചെട്ടിവളപ്പ്, അജാനൂര്‍, കാഞ്ഞംഗാഡ്' എന്നാണ് കവി ഇന്‍ലന്‍ഡിനുപുറത്തെ മേല്‍വിലാസം എഴുതിയിരുന്നത്. അതില്‍ പലപ്പോഴും വെട്ടലും തിരുത്തുമുണ്ടാകും. കവിക്ക് കാഞ്ഞങ്ങാട് നാട്ടുകാരുടെ ഉച്ചാരണം പോലെ കാഞ്ഞംഗാഡായിരുന്നു.

രാധമ്മയുടെ ഭര്‍ത്താവും കവിയുടെ സുഹൃത്തുമായ സ്വാതന്ത്ര്യസമരസേനാനി പി.ശങ്കരന്‍നായരുടെ പേരിലും കവി എഴുത്തുകള്‍ അയക്കുമായിരുന്നു. ഡല്‍ഹിയില്‍നിന്നയച്ച ഒരു കത്തില്‍ മാത്രമാണ് ഇംഗ്ലീഷില്‍ മേല്‍വിലാസമുള്ളത്. അത് മറ്റാരുടയോ കൈയക്ഷരമാണെന്നും വ്യക്തമാണ്.

Content Highlights: Mahakavi P.Kunhiraman Nair, Radhamma, Mathrubhumui


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented