ടാഗോർ
ഹൂസ്റ്റണ്‍: നൊബേല്‍ സമ്മാനജേതാവ് രവീന്ദ്രനാഥടാഗോറിന്റെ സ്മരണയ്ക്കായി യു.എസില്‍ ആദ്യ സ്മാരകം അനാച്ഛാദനം ചെയ്തു. അതിരുകളില്ലാത്ത ലോകമെന്ന ടാഗോറിന്റെ സന്ദേശവുമായി ടെക്‌സസിലാണ് 'ദ ടാഗോര്‍ മെമ്മോറിയല്‍ ഗ്രോവ് ആന്‍ഡ് വാക്കിങ് മ്യൂസിയം' തുറന്നത്.
ഹൂസ്റ്റണിലെ റേ മില്ലര്‍ പാര്‍ക്കില്‍ അനാച്ഛാദനംചെയ്ത സ്മാരകം ടാഗോറിന്റെ സ്‌നേഹത്തിന്റെയും സാര്‍വത്രികതയുടെയും അടയാളമാണ്. അദ്ദേഹത്തിന്റെ കൃതികളും വചനങ്ങളും ചിന്തകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് തുറസ്സായ സ്ഥലത്ത് ഇതൊരുക്കിയത്.
ഹൂസ്റ്റണിലെ ടാഗോര്‍ സൊസൈറ്റിയുെടയും സിറ്റി ഓഫ് ഹൂസ്റ്റണ്‍ പാര്‍ക്ക് ഡെവലപ്‌മെന്റിന്റെയും സംയുക്തസംരംഭം ഹൂസ്റ്റണിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ അസീം മഹാജന്റെയും വലിയ ഇന്ത്യന്‍സമൂഹത്തിന്റെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്.
Content Highlights: Rabindranath Tagore, First statue, The Tagore Memorial Grove and walking museum, United States
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..