കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ മാതൃഭൂമി ആദരിച്ചു


സാഹിത്യം സജീവമാണെന്നും ധാരാളം പുസ്തകങ്ങൾ വരുന്നുവെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന എം. മുകുന്ദൻ പറഞ്ഞു.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ മാതൃഭൂമി ആദരിച്ചപ്പോൾ. പുരസ്കാര ജേതാക്കൾ എം. മുകുന്ദൻ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, മാതൃഭൂമി ഡിജിറ്റൽ ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ എന്നിവർക്കൊപ്പം | ഫോട്ടോ: ഷബിത | മാതൃഭൂമി

കോഴിക്കോട്: എഴുത്തുകാരായ ആർ.രാജശ്രീ, സുനിൽ ഞാളിയത്ത്, ഇ.വി രാമകൃഷ്ണൻ, അജയ്.പി മങ്ങാട് എന്നിവർ മാതൃഭൂമിയുടെ ആദരം ഏറ്റുവാങ്ങി. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദൻ അധ്യക്ഷനായ വേദിയിൽ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, മാതൃഭൂമി ഡിജിറ്റൽ ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു.

സാഹിത്യം സജീവമാണെന്നും ധാരാളം പുസ്തകങ്ങൾ വരുന്നുവെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന എം. മുകുന്ദൻ പറഞ്ഞു. സോഷ്യൽ മീഡിയ ധാരാളം വായനക്കാരെ സൃഷ്ടിക്കുന്നു. കഥകളും നോവലും പറക്കുകയാണ്. നോവൽ എല്ലാവർക്കും ഇഷ്ടപ്പെട്ടതാണ്. നോവലും നോവലിസ്റ്റുകളും പറക്കുകയാണ്. എല്ലാ എഴുത്തുകാരും മാറ്റങ്ങൾ കൊണ്ടുവരികയാണ്. തകഴി കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. മാറ്റങ്ങളിൽ കൂടിയാണ് ഭാഷയും സാഹിത്യവും വളരുന്നത്. ആഖ്യാനത്തിൽ സ്ത്രീകൾ കൊണ്ടുവന്ന മാറ്റങ്ങൾ പ്രശംസനീയമാണ്. യാഥാസ്ഥിതിക സമൂഹത്തിൻ്റെ കണ്ണിൽ നിന്നും സ്ത്രീകൾ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. അശ്ലീലം എന്ന വാക്ക് തെറ്റാണ്. അശ്ലീലമില്ലാത്തതിനാൽ സ്വീകരിക്കപ്പെടുന്നു എന്നു വായനക്കാർ പറയുന്നതിൽ കാമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ സ്വതവേ നോവലിനെ പിന്തുടരുന്ന ആളാണ്. മൊബൈൽ ഫോൺ എഴുത്തുകൾ ലോകത്ത് സജീവമാക്കിയതിൽ ജപ്പാന് വളരെയധികം പങ്കുണ്ട്. ഡീപ് ലവ് എന്ന നോവലാണ് അത്തരത്തിൽ ആദ്യമായി പിറന്നത്.
മുമ്പൊക്കെ പറയുമായിരുന്നു ധ്യാനമാണ് എഴുത്തുകാരന് ആവശ്യമെന്ന് പക്ഷേ എഴുത്തുകാർക്ക് വേണ്ടത് ചലനാത്മകതയാണ്. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവരായി മാറുന്നു എഴുത്തുകാർ.ഡീപ് ലവ് വിറ്റുപോയത് 22 ലക്ഷം കോപ്പികളാണ്. എഴുത്തുകാർ എങ്ങനെ വേണമെങ്കിലും എഴുതിക്കോട്ടെ, പക്ഷേ നമുക്ക് വേണ്ടത് നോവലുകളാണ്. പുരസ്കാരങ്ങൾ ലഭിച്ച എല്ലാവരെയും അനുമോദിക്കുന്നു." എം. മുകുന്ദൻ പറഞ്ഞു

കല്യാണിയും ദാക്ഷായണിയും ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക മാതൃഭൂമി ബുക്സുമായി താൻ പങ്കുവെച്ചിരുന്നുവെന്ന് ആർ. രാജശ്രീ പറഞ്ഞു. എഫ് ബി കുറിപ്പുകൾക്ക് താരതമ്യേന ചെറിയ ചിന്താശേഷി മതിയാവും എന്ന ധാരണയുള്ളതിനാൽ നോവൽ എത്രമാത്രം സ്വീകരിക്കപ്പെടും എന്നതിൽ തനിക്ക് പ്രതീക്ഷയില്ലായിരുന്നു. നോവലിന് സംഭവിച്ച സ്വീകാര്യത തന്നെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതമാണ്. കാലം മാറുമ്പോൾ കൃതിയുടെ ഭാവുകത്വം മാറും. എഡിറ്റ് ചെയ്യാത്ത മനുഷ്യർ ആണ് നോവലിൽ ഉള്ളത്. പുസ്തകത്തിൽ രണ്ടര പേജ് അശ്ലീലം എഴുതിക്കളയാം എന്നു കരുതിയതല്ല. അശ്ലീലമെഴുതിയെന്ന പേരിൽ ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്. നോവലിലെ മനുഷ്യർ അങ്ങനെയാണ് ജീവിച്ചത്. ഗൂഗിൾ ഹാൻഡ് റൈറ്റിങ് തന്നെപ്പോലുള്ള സ്ത്രീകളെ എഴുത്തിലേക്ക് സഹായിക്കുന്നുണ്ട്. കണ്ണൂർ ഭാഷ മൊബൈൽ എഴുത്തിൽ വളരെ പ്രയാസമായിരുന്നു. ഓരോ വാക്കും ഉച്ചരിച്ചു കൊണ്ട് ആദ്യം സ്വന്തം ചെവിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് എഴുതിയതെന്നും അവർ പറഞ്ഞു.

ആർ.രാജശ്രീ സംസാരിക്കുന്നു

ധാരാളം വായനക്കാരുടെ തിരുത്തുകൾക്കും സോഷ്യൽ ഓഡിറ്റിങ്ങുകൾക്കും വിധേയമായിക്കൊണ്ടിരുന്ന എഴുത്തുവേളയായിരുന്നു അത്. അതു കൊണ്ടു തന്നെ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയ്ക്ക് സാഹിത്യത്തിലേക്കുള്ള താക്കോൽ തന്നതിന് വളരെയധികം നന്ദിയുണ്ട്. രാജശ്രീ കൂട്ടിച്ചേർത്തു.

Content Highlights: R Rajashree sunil njaliyath ev ramakrishnan and ajay p mangad honoured by mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented