എം. ലീലാവതി, എൻ. രാധാകൃഷ്ണൻ നായർ
കോഴിക്കോട്: സാഹിത്യവിമര്‍ശനത്തിനുള്ള 2023-ലെ പ്രൊഫ. എം.പി. പോള്‍ പുരസ്കാരത്തിന് ഡോ. എം. ലീലാവതിയും എന്‍. രാധാകൃഷ്ണന് നായരും അര്‍ഹരായതായി പ്രൊഫ. എം.പി. പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
നിരൂപണരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് ലീലാവതിക്ക് പുരസ്കാരം. രാധാകൃഷ്ണന് നായരുടെ 'ആത്മബലിയുടെ ആവിഷ്കാരം' എന്ന നിരൂപണഗ്രന്ഥത്തിനാണ് അംഗീകാരം. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
മലയാളം പി.ജി. വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണപുരസ്കാരത്തിന് എന്‍.പി. അഞ്ജുഷ (ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രാദേശികകേന്ദ്രം, പയ്യന്നൂര്‍), ടോജോ സെബാസ്റ്റ്യന്‍ (ചങ്ങനാശ്ശേരി എസ്.ബി. കോളേജ്) എന്നിവര്‍ അര്‍ഹരായി. 15,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.
Content Highlights: prof m p paul award m leelavathy n radhakrishnan nair
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..