പ്രൊഫ. എം. കെ സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയയ്ക്കും ഡിലിറ്റ്


പ്രൊഫ. എം. കെ സാനു, പ്രൊഫ. സ്‌കറിയ സക്കറിയ

കോട്ടയം:ഴുത്തുകാരനും നിരൂപകനും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ എം. കെ സാനുവിനും മലയാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടാര്‍ട്ടിന്റെ സംഭാവനകള്‍ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഭാഷാലോകത്തിന് സംഭാവന ചെയ്യുകയും ചെയ്ത പ്രൊഫസര്‍ സ്‌കറിയ സക്കറിയയെയും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബഹുമതി നല്‍കി ആദരിക്കുന്നു. സിന്‍ഡിക്കേറ്റ് ശുപാര്‍ശ അനുസരിച്ചാണ് ഡി.ലിറ്റ് ബഹുമതി നല്‍കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജര്‍മനിയിലെ റ്റിയുബിങ്ങൻ സര്‍വകലാശാല ആര്‍ക്കൈവുകളില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട് ലഭ്യമായിരുന്ന മലയാളത്തിലുള്ള കയ്യെഴുത്ത് പ്രതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭാഷാപഠനത്തിനായി ലഭ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഗവേഷകനാണ് പ്രൊഫ. സ്‌കറിയ സക്കറിയ. റ്റിയുബിങ്ങൻ സര്‍വകലാശാലയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയറിന്റെ ആദ്യചെയര്‍ പ്രൊഫസര്‍ പദവി വഹിച്ചതും അദ്ദേഹമാണ്. വിജ്ഞാനസാഹിത്യശാഖയുമായി ബന്ധപ്പെട്ട നൂറിലധികം പ്രബന്ധങ്ങളാണ് അദ്ദേഹം മലയാളഭാഷയ്ക്ക് സംഭാവന നല്‍കിയിട്ടുള്ളത്.

സര്‍വകാലാശാലയുടെ ഡി.എസ്.സി ബഹുമതിക്കായി ഫ്രാന്‍സിലെ പ്രശസ്തമായ ലിമാറ്റബ് മെറ്റീരിയല്‍ എഞ്ചിനീയറിങ് ലബോറട്ടറിയുടെ ഡയറക്ടറും പോളിമര്‍ ശാസ്ത്ര മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. യവിസ് ഗ്രൊഹെഗന്‍സും പ്രൊഫ. ഡിഡിയന്‍ റൂസലും തിരഞ്ഞെടുക്കപ്പെട്ടു.
നാനോ പദാര്‍ഥങ്ങളെയും നാനോ സംയുക്തങ്ങളെയും കുറിച്ച് നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനാണ് പ്രൊഫ. ഡിഡിയന്‍ റൂസല്‍. എണ്‍പതിലധികം ഗവേഷണപ്രബന്ധങ്ങളും ആര് ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

Content Highlights: Prof. M.K Sanu, Prof> Scaria Zacharia, D.Lit, M.G University


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented