അരുൺ ഷൂരി|ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി
ജീവിതത്തില്‍ ഒരാള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത, എല്ലാവരും നിര്‍ബന്ധമായും കൂടിക്കാഴ്ച നടത്തിയിരിക്കേണ്ട ഒന്നുണ്ട്- മരണം. ജീവിതത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരേയൊരു സംഭവം. അരുണ്‍ ഷൂരി തന്റെ പുതിയ പുസ്തകത്തിലൂടനീളം വിശദമാക്കുന്നതും ചര്‍ച്ചചെയ്യുന്നതും മരണമെന്ന ആ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ്.
'മരണത്തിനായൊരുങ്ങുന്നു'- Preparing for Death- എന്ന് പേരിട്ടിരിക്കുന്ന പുസ്തകം വിവിധ മതങ്ങളിലെ സമ്പന്നമായ ആശയങ്ങളും പ്രശസ്തമായ നോവലുകളിലെ ഉദ്ധരണികളും മരണസമയത്ത് മനസ്സിനെ എങ്ങനെ സ്വസ്ഥമാക്കിയിരുത്താം എന്നെല്ലാം ചര്‍ച്ച ചെയ്യുന്നു. ഒക്ടോബറില്‍ത്തന്നെ പുസ്തകം പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രസാധകരായ പെന്‍ഗ്വിന്‍ റാൻഡം ഹൗസ്.
സാമ്പത്തികവിദഗ്ധന്‍, എഡിറ്റര്‍, രാഷ്ട്രീയനേതാവ്, എഴുത്തുകാരന്‍ തുടങ്ങി സമകാലിക ഇന്ത്യയുടെ ബൗദ്ധികമുഖങ്ങളില്‍ പ്രധാനിയായ അരുണ്‍ഷൂരി മഹാരാഷ്ട്രയിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയാണ്.
ContentnHighlights: Preparing For Death Arun Shourie writes about dying peacefully
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..