സച്ചിദാനന്ദൻ
തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിക്ക് ദേശീയ, അന്തര്‍ദേശീയ മുഖം ഉണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന് കവി കെ. സച്ചിദാനന്ദന് പറഞ്ഞു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ലെന്നത് വസ്തുതയാണ്. എന്നാല്‍, അതേക്കുറിച്ച് പുറംലോകത്തിന് അവ്യക്തമായ ധാരണയാണുള്ളത്. അവ്യക്തത മാറ്റുകയെന്നത് പ്രധാന പരിഗണന നല്‍കാനുദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നാണ്. നമ്മുടെ മഹത്തായ പുസ്തകങ്ങളെ മറ്റു ഭാഷകളില്‍ പരിചയപ്പെടുത്തണം. മറ്റു ഭാഷകളില്‍ നിന്നുള്ള കൃതികള്‍ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരു പരിഭാഷാപദ്ധതിയും വേണം.
വൈസ് പ്രസിഡന്റായി അശോകന് ചരുവിലും സെക്രട്ടറിയായി സി.പി. അബൂബക്കറും സച്ചിദാനന്ദനൊപ്പം ചുമതലയേറ്റെടുത്തു.
നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്, കവി സി. രാവുണ്ണി, പ്രൊഫ. പി.കെ. ശങ്കരന്, മുന്‍ സെക്രട്ടറി ഡോ. കെ.പി. മോഹനന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: poet satchidanandan taken charge as kerala sahithya academy president
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..