കവി ചാൾസ് സിമിക് | Photo: AP
വാഷിങ്ടണ്‍: സെര്‍ബിയന്‍-അമേരിക്കന്‍ കവിയും പുലിറ്റ്സര്‍ പുരസ്കാരജേതാവുമായ ചാള്‍സ് സിമിക്(84) അന്തരിച്ചു. 2007-2008-ല്‍ അമേരിക്കയുടെ ആസ്ഥാന കവിയായിരുന്നു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച സിമിക് ഇരുപതുവയസ്സ് പിന്നിട്ടശേഷമാണ് ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങിയത്.
പന്ത്രണ്ടോളം കവിതാസമാഹാരങ്ങള്‍ രചിച്ച ചാള്‍സ് 'സിമികിന്റെ 'ദ വേള്‍ഡ് ഡസിന്റ് എന്‍ഡ്' എന്ന പുസ്തകത്തിന് 1990ലാണ് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്.
1967ല്‍ പുറത്തുവന്ന 'വാട്ട് ദ ഗ്രാസ് സേയ്സ്' ആണ് ചാള്‍സ് സിമികിന്റെ ആദ്യപുസ്തകം. 1996ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡ് ഫൈനല്‍ ലിസ്റ്റിലെത്തിയ 'വോക്കിങ് ദ ബ്ലാക്ക് ക്യാറ്റ്', 'അണ്‍എന്‍ഡിങ് ബ്ലൂസ്' 'ലൂണറ്റിക്', 'സ്ക്രിബിള്ഡ് ഇന്‍ ദ ഡാര്‍ക്ക്' തുടങ്ങിയ കവിതാസമാഹാരങ്ങള്‍ എന്നിവ കൃതികളാണ്. ഹ്രസ്വവും എന്നാല്‍ വിഷയത്തെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നതുമായ കവിതകളായിരുന്നു ചാള്‍സ് സിമികിന്റേത്.
മറ്റ് ഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന ചാള്‍സ് സിമിക് ഫ്രഞ്ച്, സെര്‍ബിയന്‍, ക്രൊയേഷ്യന്‍ കവികളുടെ പല രചനകളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Content Highlights: poet charles simic, death, pulitzer prize winner, serbian born american poet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..